ബ്രഹ്മാസ്ത്രക്ക് പിന്നിലെ കഥകളുമായി സംവിധായകൻ ; മേക്കിങ് വീഡിയോ പുറത്ത്

ബ്രഹ്മാസ്ത്രക്ക് പിന്നിലെ കഥകളുമായി സംവിധായകൻ ; മേക്കിങ് വീഡിയോ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ‘ബ്രഹ്‍മാസ്‍ത്ര’. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിന്റെ തുടക്കവും തയ്യാറെടുപ്പുകളും വിവരിച്ച് ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

 

സംവിധായകൻ അയൻ മുഖര്‍ജിയാണ് ‘ബ്രഹ്‍മാസ്‍ത്ര’ ചിത്രത്തെ കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നത്. ബ്രഹ്‍മാസ്‍ത്രയുടെ ആശയം തനിക്ക് 2011ല്‍ കിട്ടിയതാണ് എന്ന് അയൻ മുഖര്‍ജി പറയുന്നു. ഇന്ത്യയുടെ മോസ്റ്റ് അംബീഷ്യസ് സിനിമ ആയിട്ടാണ് ‘ബ്രഹ്‍മാസ്‍ത്ര’യെ അയൻ മുഖര്‍ജി വിശേഷിപ്പിക്കുന്നതും. ‘ഇഷ’ എന്ന നായിക കഥാപാത്രമായിട്ട് ചിത്രത്തില്‍ ആലിയ ഭട്ട് ആണ് അഭിനയിക്കുന്നത്. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ‘ബ്രഹ്‍മാസ്‍ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ എത്തുക. രണ്‍ബീര്‍ കപൂറിന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘ബ്രഹ്‍മാസ്‍ത്ര’. അമിതാഭ് ബച്ചനും ബ്രഹ്‍മാസ്‍ത്ര എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യൻ ഭാഷകളില്‍ ‘ബ്രഹ്‍മാസ്‍ത്ര’ അവതരിപ്പിക്കുക. നാഗാര്‍ജുനയും ‘ബ്രഹ്‍മാസ്‍ത്ര’യില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് ഉള്ള ചിത്രം ആദ്യ ഭാഗം എത്തുന്നത് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.