ആണാകാൻ നടക്കുന്ന സാറയുടെ കഥയുമായി ‘മൈക്കി’ന്റെ ട്രൈലെർ; ഇത് മറ്റൊരു അനശ്വര

ആണാകാൻ നടക്കുന്ന സാറയുടെ കഥയുമായി ‘മൈക്കി’ന്റെ ട്രൈലെർ; ഇത് മറ്റൊരു അനശ്വര

യുവനടി അനശ്വര രാജനോടൊപ്പം പുതുമുഖം രഞ്ജിത്ത് സജീവ് പ്രധാന വേഷങ്ങളിലെത്തുന്ന ‘മൈക്ക്’ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ആൺകുട്ടിയായി ജീവിക്കാനിഷ്ടപ്പെടുന്ന സാറ എന്ന പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയാണ് സിനിമ മുൻപോട്ട് പോകുന്നത്. അനശ്വര ചിത്രത്തിൽ സാറയായെത്തുന്നു. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്‍റെ ഉടമസ്ഥതയിലുള്ള ജെഎ എന്‍റര്‍ടെയ്ൻമെന്‍റ് ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ‘മൈക്ക്’ എന്ന ചിത്രം ഓഗസ്റ്റ് 19നാണ് തീയേറ്ററുകളിലെത്തുന്നത്. വിക്കി ഡോണർ, മദ്രാസ് കഫെ, പരമാണു ഇവയാണ് ഇതിന് മുമ്പ് ജോൺ എബ്രഹാം നിർ‍മ്മിച്ചിട്ടുള്ള സിനിമകള്‍. ജെഎ എന്‍റര്‍ടെയ്ൻമെന്‍റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രവുമാണ് മൈക്ക്.

വിഷ്ണു ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബിവെയർ ഓഫ് ഡോഗ്സ്’ എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സെഞ്ച്വുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. പുതുമുഖ അഭിനേതാവെന്ന തോന്നൽ വരുത്തിക്കാതെയുള്ള രഞ്ജിത്ത് സജീവിന്റെ പ്രകടനത്തോടൊപ്പം ഇത് വരെ കാണാത്ത അനശ്വര രാജന്റെ മുഹൂർത്തങ്ങൾ കൂടിയാകുമ്പോൾ വ്യത്യസ്തമായ ഒരു ചിത്രമെന്ന ഖ്യാതി ട്രൈലെറോടെ ‘മൈക്ക്’ സാമൂഹ്യ മാധ്യമങ്ങളിൽ സ്വന്തമാക്കിയിട്ടുണ്ട്.

5 സുന്ദരികള്‍, സി ഐ എ , വിജയ് സൂപ്പറും പൗര്‍ണ്ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ഷൈലോക്ക് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം കൈകാര്യം ചെയ്ത രണദീവെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദേശീയ പുരസ്‌കാര ജേതാവും ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് , അന്‍വര്‍, ഒരു കാല്‍ ഒരു കണ്ണാടി, മരിയാന്‍, രജ്‌നി മുരുകന്‍, പേട്ട, എസ്രാ തുടങ്ങി നിരവധി മലയാളം-തമിഴ് ചിത്രങ്ങളുടെ എഡിറ്റിങ് കൈകാര്യം ചെയ്ത വിവേക് ഹര്‍ഷന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. രഥന്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.