സസ്‌പെന്‍സും കോമഡിയും നിറച്ച് സബാഷ് ചന്ദ്രബോസിന്റെ ട്രെയിലറെത്തി

സസ്‌പെന്‍സും കോമഡിയും നിറച്ച് സബാഷ് ചന്ദ്രബോസിന്റെ ട്രെയിലറെത്തി

വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യവേഷത്തില്‍ എത്തുന്ന ഫാമിലി കോമഡി ത്രില്ലര്‍ സബാഷ് ചന്ദ്രബോസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തമാശയും സസ്‌പെന്‍സും ഒരുപോലെ നിറഞ്ഞ രംഗങ്ങളുള്ള ട്രെയിലര്‍ ഇതിനോടകം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ജോളിവുഡ് മൂവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് ദേശീയ അവാര്‍ഡ് ജേതാവ് വി സി അഭിലാഷാണ്. ആഗസ്റ്റ് 5ന് റിലീസ് ചെയ്യുന്ന ചിത്രം ക്യാപ്പിറ്റല്‍ സ്റ്റുഡിയോസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.

1980 കളിലെ തെക്കന്‍ കേരളത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെന്‍ഡിങിലും ഹിറ്റ് ചാര്‍ട്ടിലും ഇടം പിടിച്ചിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍, ജോണി ആന്റണി എന്നിവര്‍ക്ക് പുറമെ ജാഫര്‍ ഇടുക്കി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സുധി കോപ്പ, ഇര്‍ഷാദ്, കോട്ടയം രമേഷ്, സ്‌നേഹ പിലിയേരി, രമ്യാ സുരേഷ്, ശ്രീജ ദാസ്, ഭാനുമതി പയ്യന്നൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഇന്ദ്രന്‍സിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് സബാഷ് ചന്ദ്രബോസ്. സജിത്ത് പുരുഷനാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സംവിധായകനായ വി.സി. അഭിലാഷും അജയ് ഗോപാലും ചേര്‍ന്നാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.