വീണ്ടും എ ആർ മാജിക് ; ‘പൊന്നിയൻ സെൽവനി’ലെ ആദ്യ ഗാനം പുറത്ത്

വീണ്ടും എ ആർ മാജിക് ; ‘പൊന്നിയൻ സെൽവനി’ലെ ആദ്യ ഗാനം പുറത്ത്

മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ആദ്യ ഭാഗത്തിലെ ഗാനം പുറത്ത് വിട്ടു. എആർ റഹ്മാൻ സംഗീതം നൽകിയ പൊന്നി നദി എന്ന ഗാനം റഹ്മാനും സഹോദരി എ ആർ റായിഹനാഹും ബംബാ ബാക്യ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇലങ്കോ കൃഷ്ണന്റെയാണ് വരികൾ. കാർത്തി അവതരിപ്പിക്കുന്ന വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് ഗാനത്തിലൂടെ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

തമിഴിലെ ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്.

കാർത്തിക്ക് പുറമെ വിക്രം, ഐശ്വര്യ റായി ബച്ചൻ, തൃഷ, പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങി നിരവധി പേരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മണിരത്നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് രണ്ടു ഭാഗങ്ങൾ ഉള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏ.ആർ.റഹ്മാനാണ് സംഗീതസംവിധായകൻ.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.