ലോകത്തെ മാറ്റിയ അണുബോംബപകടത്തിന്റെ പിതാവിന്റെ കഥയുമായി നോളൻ; ‘ഓപ്പൺഹൈമർ’ ടീസർ

ലോകത്തെ മാറ്റിയ അണുബോംബപകടത്തിന്റെ പിതാവിന്റെ കഥയുമായി നോളൻ; ‘ഓപ്പൺഹൈമർ’ ടീസർ

ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ‘ഓപ്പൺഹൈമർ’ എന്ന പുതിയ സിനിമയുടെ ടീസർ റിലീസ് ചെയ്തു. യൂണിവേഴ്‌സൽ പിക്‌ചേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ സമൂഹ മാധ്യമങ്ങളിൽ ലീക്കായിരുന്നു. ഇതിന് പിന്നാലെയാണ് ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്.

ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. നോളൻ എന്ന സംവിധായകന്റെ മായാജാലം കാണുവാൻ കാത്തിരിക്കുന്നു എന്നാണ് ആരാധകർ പ്രതികരിക്കുന്നത്. അവതരണ മികവിലൂടെ നോളൻ വീണ്ടും അത്ഭുതപ്പെടുത്തും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. 2023 ജൂലൈ 21നാണ് സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക.

അണുബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ജെ റോബർട്ട് ഓപ്പൺഹൈമറിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നോളന്റെ പുതിയ സിനിമ ഒരുങ്ങുന്നത്. ‘പീക്കി ബ്ലൈൻഡേഴ്‌സ്’ താരം സിലിയൻ മർഫിയാണ് സിനിമയിൽ ഓപ്പൺഹൈമറായി എത്തുന്നത്. നേരത്തെ നോളന്റെ ‘ഡാർക്ക് നൈറ്റ്’ ട്രിലജിയിൽ മർഫി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.എമിലി ബ്ലണ്ട്, മാറ്റ് ഡാമൺ, റോബർട്ട് ഡൗണി ജൂനിയർ, റാമി മാലെക്, ഫ്ലോറൻസ് പഗ്, ജാക്ക് ക്വയ്ഡ്, ജോഷ് ഹാർട്ട്നെറ്റ്, ഡെയ്ൻ ദെഹാൻ, ബെന്നി സഫ്ഡി, കെന്നത്ത് ബ്രനാഗ്, ആൽഡൻ എഹ്രെൻറിച്ച് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. യൂണിവേഴ്‌സൽ പിക്ചേഴ്സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. മെമന്റോ യ്ക്ക് ശേഷം വാർണർ ബ്രോസ് വിതരണം ചെയ്യാത്ത ആദ്യ നോളൻ സിനിമ കൂടിയായിരിക്കും ‘ഓപ്പൺഹൈമർ’.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.