
ആഘോഷമാക്കാൻ ‘പത്തല പത്തല’ വീഡിയോയും പുറത്ത്; വിക്രം എൻട്രി സോങ് യൂട്യുബിലും ഹിറ്റ്
- Videos
തമിഴ് സിനിമക്ക് വിജയത്തിന്റെ പുതിയ അതിർത്തികൾ സൃഷ്ടിച്ച ലോകേഷ് കനകരാജ് കമല്‍ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രം കൊവിഡിനു ശേഷമുള്ള ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞു. അഞ്ചു വർഷമായി തമിഴ് നാട്ടിൽ നിലനിന്നിരുന്ന ബാഹുബലി 2വിന്റെ റെക്കോർഡടക്കം മറികടന്ന് ചിത്രം 500 കോടി ക്ലബ്ബിലേയ്ക്ക് അടുക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും ഹിറ്റായി മാറിയിരുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ചിത്രത്തില്‍ കമല്‍ ഹാസന്റെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമാണിത്. ‘പത്തല പത്തല’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്ന അനിരുദ്ധ് രവിചന്ദറിനൊപ്പം ആലപിച്ചിരിക്കുന്നതും കമല്‍ ഹാസനാണ്. കമലിന്റെ നൃത്തച്ചുവടുകളും ഗാനരംഗങ്ങളിലെ ആകര്‍ഷണമാണ്. തിയറ്ററുകളില്‍ വലിയ ആരവും സൃഷ്ടിക്കാന്‍ കഴിഞ്ഞ ഗാനവുമാണിത്. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന് എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം.
തിയേറ്ററുകള്‍ കീഴടക്കിയ ‘വിക്രം’ ഇനി ഒടിടിയിലേയ്ക്ക് എത്തുകയാണ്. ജൂലൈ 8ന് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്. 200 കോടിയോളം വിലക്കാണ് വിക്രത്തിന്റെ ഒടിടി റൈറ്റും സാറ്റലൈറ്റും വിറ്റ് പോയത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.