ആദ്യ ഗാനവുമായി രണ്ബീര്‍ കപൂറിന്‍റെ ‘ഷംഷേര’; ബോക്സ് ഓഫീസ് വിജയം കൊതിച്ച് ബോളിവുഡ്

ആദ്യ ഗാനവുമായി രണ്ബീര്‍ കപൂറിന്‍റെ ‘ഷംഷേര’; ബോക്സ് ഓഫീസ് വിജയം കൊതിച്ച് ബോളിവുഡ്

രണ്‍ബിര്‍ കപൂറിനെ നായകനാക്കി കരൺ മല്‍ഹോത്ര സംവിധാനം ചെയ്ത സിനിമയാണ് ‘ഷംഷേര’. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രൈലെറുമെല്ലാം ഓണ്‍ലൈനില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ‘ജീ ഹുസൂർ’ എന്നൊരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ടീം. യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത് വില്ലൻ വേഷത്തിലെത്തുന്നുണ്ട്.

രണ്‍ബിര്‍ കപൂര്‍ അച്ഛനായ ‘ഷംഷേര’യായും മകൻ ‘ബല്ലി’യുമായി ഇരട്ടവേഷത്തിലെത്തുന്ന ഈ ചിത്രം ജൂലൈ 22ന് ആണ് തീയേറ്ററുകളിൽ  റീലീസ് ചെയ്യുന്നത്. ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായി പോരാടുന്നവരുടെ കഥയാണ് ‘ഷംഷേര’ പറയുന്നത്. വാണി കപൂര്‍ ചിത്രത്തില്‍ രണ്‍ബീര്‍ കപൂറിന്റെ സഹോദരിയായിട്ട് ആഭിനയിക്കുന്നു. ‘ഷംഷേര’യില്‍ അഭിനയിക്കുന്നതിനായി വാണി കപൂര്‍ കഥക്കില്‍ പരീശീലനം നേടിയിരുന്നു. അജയ്- അതുലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രവും രണ്‍ബിര്‍ കപൂറിന്റേതായി റിലീസ് ചെയ്യാനുണ്ട്. ‘ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍: ശിവ’ സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക. യെഹ് ജവാനി ഹേയ് ദീവാനി എന്ന ചിത്രത്തിന് ശേഷം അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് നായികയായെത്തുന്ന ‘ബ്രഹ്‍മാസ്‍ത്ര’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.