
രാജ്കുമാര് റാവുവിന്റെ ‘ഹിറ്റ്: ദ ഫസ്റ്റ് കേസ്’; ട്രെയിലര്‍ റിലീസായി
- Videos
രാജ്കുമാര് റാവു നായകനാകുന്ന ‘ഹിറ്റ്: ദ ഫസ്റ്റ് കേസി’ന്റെ ട്രെയിലര്‍ റിലീസായി. ശൈലേഷ് കൊലനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിറ്റ്: ദ ഫസ്റ്റ് കേസ്’ കഴിഞ്ഞ മെയ് 20ന് റിലീസ് പ്രഖ്യാപിച്ചിരുന്നതായിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ വൈകിയ ചിത്രം ജൂണ്‍ 15ന് തിയറ്ററുകളില്‍ എത്തുകയാണ്. വിക്രം റാവു’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ രാജ്കുമാര് റാവു അഭിനയിക്കുന്നത്.
സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്കുമാര് റാവുവിന്റെ നായികയായി എത്തുന്നത്. എസ് മണികണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാധിക ജോഷി, ഭൂഷൻ കുമാര്‍, ദില്‍ രാജു, കുല്‍ദീപ് റാത്തോര്‍ എന്നിവരാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ് നിര്‍മിക്കുന്നത്. ശൈലേഷ് കൊലനു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. സാന്യ മല്‍ഹോത്രയാണ് ചിത്രത്തില്‍ രാജ്കുമാര് റാവുവിന്റെ നായികയായി എത്തുന്നത്.
‘ബധായി ദൊ’ എന്ന ചിത്രമാണ് രാജ്കുമാര് റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഹര്ഷവര്ധൻ കുല്‍ക്കര്‍ണി ആണ് ചിത്രം സംവിധാനം ചെയ്തത്. ഭൂമി പെഡ്നേകര് ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്. ‘ബധായി ദൊ’ എന്ന ചിത്രം മോശമല്ലാത്ത പ്രതികരണം നേടിയിരുന്നു.