ബ്രഹ്മാസ്ത്രയ്ക്ക് മുന്‍പേ ബോളിവുഡ് തിരിച്ചുപിടിക്കാന്‍ രണ്ബീര്‍ കപൂര്‍; ‘ഷംഷേര’ ടീസര്‍ എത്തി

ബ്രഹ്മാസ്ത്രയ്ക്ക് മുന്‍പേ ബോളിവുഡ് തിരിച്ചുപിടിക്കാന്‍ രണ്ബീര്‍ കപൂര്‍; ‘ഷംഷേര’ ടീസര്‍ എത്തി

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിപണിമൂല്യമുള്ള ചലച്ചിത്ര വ്യവസായമെന്നുള്ള, കാലാകാലങ്ങളായുള്ള തങ്ങളുടെ പേരിന് ക്ഷതമേറ്റതിന്‍റെ ഞെട്ടല്‍ ബോളിവുഡിനുണ്ട്. തെന്നിന്ത്യന്‍ ഭാഷാ സിനിമകളില്‍ സമീപകാലത്തുണ്ടായ വമ്പന്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്ക് പകരം വെക്കാന്‍ ബോളിവുഡിന് ചിത്രങ്ങള്‍ ഉണ്ടായില്ല എന്നു മാത്രമല്ല, വന്‍ പ്രതീക്ഷയോടെ എത്തിയ അവിടുത്തെ സൂപ്പര്‍താര ചിത്രങ്ങള്‍ പലതും പരാജയങ്ങളുമായി. ഇപ്പോഴിതാ വന്‍ കാന്‍വാസില്‍ ഒരുങ്ങിയ പല തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കുമുള്ള മറുപടിയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ബോളിവുഡില്‍ നിന്നും ഒരു ബിഗ് ബജറ്റ് ചിത്രം പുറത്തെത്തുകയാണ്. രണ്‍ബീര്‍ കപൂറിനെ ടൈറ്റില്‍ കഥാപാത്രമാക്കി കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്‍ത ‘ഷംഷേര’ ആണ് ആ ചിത്രം. ജൂലൈ 22ന് തിയറ്ററുകളിലെത്താന്‍ തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.


പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. സഞ്ജയ് ദത്ത് പ്രതിനായക വേഷത്തില്‍ എത്തുമ്പോൾ വാണി കപൂര്‍ ആണ് നായികയായെത്തുന്നത്. 2018 ഡിസംബറില്‍ ആരംഭിച്ച ചിത്രീകരണം 2020 സെപ്റ്റംബറില്‍ അവസാനിച്ചിരുന്നു. യാഷ് രാജ് ഫിലിംസിന്‍റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. അശുതോഷ് റാണ, സൗരഭ് ശുക്ല, റോണിത് റോയ്, ത്രിധ ചൗധരി, അസ്ഹര്‍ ​ഗധിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ ജൂണ്‍ 24ന് പുറത്തെത്തും.
കുറച്ചു ദിവസം മുന്പിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കിലെ രൺബീർ കപൂറിന്റെ ലുക്ക് ഒരുപാട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

സെപ്റ്റംബറിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന രൺബീർ – ആലിയ – അയൻ മുഖർജി ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ബ്രഹ്മാസ്ത്ര’യുടെ ട്രെയ്ലറും അൽപ ദിവസം മുൻപാണ് പുറത്തു വിട്ടത്. ‘അർജുൻ റെഡ്ഢി’യുടെ സംവിധായകൻ സന്ദീപ് റെഡ്ഢിയോടൊപ്പമുള്ള ‘അനിമൽ’എന്ന ബിഗ് ബഡ്ജറ്റ് ചിത്രവും രൺബീറിന്റേതായി പുറത്തു വരാനുണ്ട്. ‘അഗ്നീപഥ്’ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രത്തിന്റെ സംവിധായകനായ കരൺ മൽഹോത്രയുടെ മൂന്നാം സംവിധാന സംരംഭമാണ് ‘ഷംഷേര’.

 

Spread the love

Related post

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ…

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന…
രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ…

Leave a Reply

Your email address will not be published.