
മെര്ലിന് മണ്‍റോയുടെ ജീവിതം തിരശീലയിലേക്ക്; ‘ബ്ലോണ്ട്’ ടീസര്‍ റിലീസ് ചെയ്തു
- Videos
ഹോളിവൂഡ് നടി മെര്ലിന് മണ്‍റോയുടെ ബയോപ്പിക് ചിത്രം ‘ബ്ലോണ്ടിൻ്റെ’ ടീസർ റിലീസ് ചെയ്തു. ജോയ്സ് കരോൾ ഒട്സ് എഴുതിയ ‘ബ്ലോണ്ട്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഹോളിവൂഡ് നടി ആണ് ചിത്രത്തിൽ മെർലിൻ മൺറോയായി എത്തുന്നത്. ആൻഡ്രൂ ഡൊമിനിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനാ ഡി അർമസിനൊപ്പം ബോബി കന്നവാല്, അഡ്രിയാൻ ബ്രോഡി, ജൂലിയൻ നിക്കോൾസൺ, സേവ്യർ സാമുവൽ, ഇവാൻ വില്യംസ് എന്നിവയും മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നു.
മെർലിൻ മൺറോയുടെ കാഴ്ചപ്പാടിലൂടെ തന്നെ മെര്ലിന് മണ്‍റോയെ അവതരിപ്പിക്കണമെന്ന് സംവിധായകന് ആൻഡ്രൂ ഡൊമിനിക്കിന്റെ ആഗ്രഹമായിരുന്നു. മെര്ലിന് മൺറോയുടെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സിനിമയിൽ ഉണ്ടാകുമെന്ന് സംവിധായകൻ ആൻഡ്രൂ ഡൊമിനിക് പറയുന്നു. മെര്ലിന് മണ്‍റോയുടെ തന്നെ ഏറ്റവും പ്രശസ്തമായ റെഡ് കാർപ്പെറ്റ് പ്രീമിയറുകളും, ‘ജെന്റിൽമെൻ പ്രിഫർ ബ്ലോണ്ടസ്’ പോലുള്ള ക്ലാസിക് ചിത്രങ്ങളുടെ ചിത്രീകരണവും സിനിമയില്‍ മുഖ്യവിഷയം ആകുന്നുണ്ട്.
നോർമ ജീൻ എന്ന യഥാർത്ഥ മെർലിൻ മണ്‍റോയുടെ ബാല്യം മുതൽ താര പദവിയിലേയ്ക്കുള്ള ഉയർച്ചയും സ്വകാര്യ ജീവിതവും സംസാരിക്കുന്ന ചിത്രം സെപ്റ്റംബർ 23ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.