
ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനും നായകൻമാരായെത്തുന്നു; ‘സായാഹ്ന വാർത്തകൾ’ ട്രെയിലർ റിലീസായി
- Videos
അരുൺ ചന്ദു സംവിധാനം ചെയ്ത്, ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന, ‘സായാഹ്ന വാർത്തക’ളുടെ ട്രെയിലർ റിലീസായി. അജു വർഗീസ്, ഇന്ദ്രൻസ്, മകരന്ദ് ദേശ്പാണ്ഡെ, ശരണ്യ ശർമ്മ, ആനന്ദ് മന്മദൻ എന്നിവരാണ് സിനിമയിലെത്തുന്ന മറ്റ് താരങ്ങൾ. സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലറായി എത്തുന്ന സിനിമയിൽ സച്ചിൻ ആർ ചന്ദ്രൻ, അരുൺ ചന്തു എന്നിവർ ചേർന്ന്, സിനിമയുടെ രചന നിർവഹിക്കുന്നു. ഡി 14 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ, എം ഡി മഹ്ഫൂസ്, ടി നൗഷാദ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.
ശരത് ഷാജി ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ, അരവിന്ദ് മന്മദൻ എഡിറ്റിംഗ് നിർവഹിക്കുന്നു. പ്രശാന്ത് പിള്ളയും ശങ്കർ ശർമയും ഒരുമിച്ച് ‘സായാഹ്ന വാർത്തക’ളിൽ ഗാനങ്ങളൊരുക്കുന്നു. ജിതേഷ് പൊയ്യ മേക്കപ്പ് കൈകാര്യം ചെയ്യുന്ന സിനിമയിൽ, ജാക്കി വസ്ത്രാലങ്കാരമൊരുക്കുന്നു. മാഫിയ ശശി സിനിമയ്ക്കായി സംഘട്ടനരംഗങ്ങളൊരുക്കുന്നു.
‘പ്രകാശൻ പറക്കട്ടെ’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ധ്യാൻ ശ്രീനിവാസൻ ചിത്രം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ധ്യാൻ ശ്രീനിവാസൻ തന്നെയാണ്. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി, ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ ആണ് ഗോകുല്‍ സുരേഷിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ. ‘സായാഹ്ന വാർത്തകൾ’ ജൂൺ 24 ന് തീയേറ്ററുകളിലെത്തും.