
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ മാത്യു തോമസ് നായകനായെത്തുന്നു; ‘പ്രകാശൻ പറക്കട്ടെ’ ട്രെയിലർ റിലീസായി
- Videos
മാത്യു തോമസ്, ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി, ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന, ‘പ്രകാശൻ പറക്കട്ടെ’ ചിത്രത്തിന്റെ ട്രെയിലർ റിലീസായി. സിനിമയിൽ, പ്രകാശനായി ദിലീഷ് പോത്തനും, മകൻ ദാസ് പ്രകാശനായി മാത്യു തോമസും എത്തുന്നു. ഫാമിലി എന്ററ്റെയ്നറായി എത്തുന്ന ‘പ്രകാശൻ പറക്കട്ടെ’യിൽ, നടൻ ധ്യാൻ ശ്രീനിവാസൻ രചന നിർവഹിക്കുന്നു. നടൻ ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’.
ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, നിഷ സാരംഗ്, മാളവിക ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരും സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗുരു പ്രസാദ് ക്യാമറ കൈകാര്യം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ യിൽ, രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് നിർവഹിക്കുന്നു. സിനിമയിൽ, മനു മഞ്ജിത്ത്, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക്, ഷാൻ റഹ്മാൻ ഈണം പകരുന്നു. ഫണ്ടാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റർടൈൻമെന്റ്സ് എന്നീ ബാനറുകളിൽ, വിശാഖ് സുബ്രഹ്മണ്യം, തോമസ് അജു വർഗീസ് എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.
വിപിൻ ഓമശ്ശേരി മേക്കപ്പ് കൈകാര്യം ചെയ്യുന്ന സിനിമയിൽ, സി എസ് സുജിത് വസ്ത്രാലങ്കാരമൊരുക്കുന്നു. നിലവിൽ മാത്യു തോമസ്, വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ, സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ‘നെയ്മറി’ന്റെ ഷൂട്ടിംഗിലാണ്. ഫണ്ടാസ്റ്റിക് ഫിലിംസാണ് ‘പ്രകാശൻ പറക്കട്ടെ’ വിതരണം ചെയ്യുന്നത്. ജൂൺ 17 ന് ‘പ്രകാശൻ പറക്കട്ടെ’ തിയറ്ററുകളിലെത്തും