
ആക്ഷനും മാസുമായി പൃഥ്വിയും ഷാജി കൈലാസും തിരിച്ചെത്തുന്നു; ‘കടുവ’ രണ്ടാം ടീസർ റിലീസായി
- Videos
വലിയൊരു ഇടവേളയ്ക്ക് ശേഷം, ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ‘കടുവ’ റിലീസിനെത്തുന്നു. 2012 ല്‍ ഇറങ്ങിയ ‘സിംഹാസന’മാണ്, ഈ കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം. ആക്ഷനും മാസുമായി എത്തുന്ന സിനിമയുടെ, രചന ജിനു വി എബ്രഹാം നിർവഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ, സുപ്രിയ മേനോൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ് ‘കടുവ’ നിർമ്മിക്കുന്നത്.
ബോളിവുഡ് താരം വിവേക് ഒബ്രോയ് ‘കടുവ’യിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. സംയുക്ത മേനോൻ, വൃദ്ധി വിശാൽ, സീമ, വിജയരാഘവൻ, റീനു മാത്യൂസ്, സായികുമാർ എന്നിവരാണ് സിനിമയിലെത്തുന്ന മറ്റു താരങ്ങൾ. തൊണ്ണൂറുകളുടെ അവസാനത്തിൽ നടക്കുന്ന കഥയിൽ, പൃഥ്വിരാജ് അവതരിപ്പിക്കുന്ന മുണ്ടക്കയം കടുവാക്കുന്നേൽ കുറുവാച്ചനും, വിവേക് ഒബ്രോയ് അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ ഡി .ഐ .ജി . ജെയിംസ് ഏലിയാസും തമ്മിലുള്ള ശത്രുതയും മത്സരവുമാണ്, പ്രധാന പ്രമേയം. ജേക്സ് ബിജോയ് ‘കടുവ’യ്ക്ക് വേണ്ടി ഗാനങ്ങളൊരുക്കുന്നു. അഭിനന്ദൻ രാമാനുജം ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ, ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു.
സമീറ സനീഷ് വസ്ത്രാലങ്കാരം ഒരുക്കുന്ന സിനിമയിൽ, സജി കാട്ടാക്കട മേക്കപ്പ് കൈകാര്യം ചെയ്യുന്നു. അൽഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ‘ഗോൾഡ്’ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. മുരളി ഗോപി തിരക്കഥ എഴുതി, കെജിഎഫ് നിര്മ്മാ താക്കളായ ഹൊംബാളെ ഫിലിംസ് നിര്മ്മി ക്കുന്ന ‘ടൈസൺ’ ആണ്, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. കടുവ ജൂൺ 30 ന് തീയറ്ററുകളിലെത്തും