നക്സൽ പ്രണയവുമായി സായി പല്ലവിയും റാണ ദഗുബാട്ടിയും; ‘വിരാട പർവം’ ട്രെയിലർ റിലീസായി

നക്സൽ പ്രണയവുമായി സായി പല്ലവിയും റാണ ദഗുബാട്ടിയും; ‘വിരാട പർവം’ ട്രെയിലർ റിലീസായി

വേണു ഉഡുഗുള സംവിധാനവും രചനയും നിർവഹിച്ച്, സായ് പല്ലവി, റാണ ദഗുബാട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘വിരാട പർവ’ത്തിന്റെ ട്രെയിലർ റിലീസായി. തൊണ്ണൂറുകളിൽ തെലങ്കാനയിൽ ഉണ്ടായിരുന്ന നക്സൽ പ്രസ്ഥാനങ്ങളും, അവയുടെ പ്രവർത്തനങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. പ്രിയാമണി, നന്ദിതാദാസ്, നവീൻ ചന്ദ്ര, സെറീന വഹാബ്, ഈശ്വരി റാവു, സായി ചന്ദ് എന്നിവർ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പിരിയഡ് ആക്ഷൻ ഡ്രാമയായി എത്തുന്ന ‘വിരാടപർവം’ സുധാകർ ചെറുകുരി നിർമ്മിക്കുന്നു.

 

 

ഡാനി സലോ, ദിവാകർ മണി എന്നിവർ ചേർന്ന് ‘വിരാട പർവ’ത്തിൽ  ക്യാമറ കൈകാര്യം ചെയ്യുന്നു. സുരേഷ് പ്രൊഡക്ഷൻസ്, എസ് എൽ വി സിനിമാസ് എന്നീ ബാനറുകളിൽ, സുരേഷ് ബാബു സിനിമ അവതരിപ്പിക്കുന്നു. നക്സൽ പോരാട്ടങ്ങളുടെ കഥ പറയുന്ന സിനിമയിൽ, മലയാളികളുടെ പ്രിയങ്കരനായ പീറ്റർ ഹെയ്ൻ, സ്റ്റെഫാൻ റിച്റ്റർ എന്നിവർ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നു. സുരേഷ് ബൊബിലി ‘വിരാട പർവ’ത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നു.

 

 

പ്രേക്ഷക പ്രശംസ നേടിയ മലയാള ചിത്രം ‘അയ്യപ്പനും കോശി’യുടെയും,  തെലുങ്ക് റീമേക്കായ ‘ഭീംല നായകാ’ണ് റാണയുടെ ഏറ്റവുമൊടുവിൽ റിലീസായ സിനിമ. സിനിമയിൽ പൃഥ്വി രാജ്  ചെയ്ത കഥാപാത്രത്തെയാണ് റാണ ദഗുബാട്ടി അവതരിപ്പിച്ചത്. തെലുങ്ക് താരം നാനി നായകനായെത്തിയ  ‘ശ്യാം സിംഗ റോയ്’ ആണ്, സായി പല്ലവിയുടെ ഏറ്റവുമൊടുവിൽ തിയറ്ററിലെത്തിയ  സിനിമ. ശ്രീകര്‍ പ്രസാദ്‌ ‘വിരാട പർവ’ത്തിൽ എഡിറ്റിംഗ് നിർവഹിക്കുന്നു. ‘വിരാട പർവം’  ജൂൺ 17ന് തീയറ്ററുകളിലെത്തും.

Spread the love

Related post

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ…

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന…
രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ…

Leave a Reply

Your email address will not be published.