‘മധുവദലരാ’യ്ക്ക് ശേഷം റിതേഷ് റാണയുടെ ‘ഹാപ്പി ബെർത്ത് ഡേ’; ടീസർ റിലീസായി

‘മധുവദലരാ’യ്ക്ക് ശേഷം റിതേഷ് റാണയുടെ ‘ഹാപ്പി ബെർത്ത് ഡേ’; ടീസർ റിലീസായി

ലാവണ്യ ത്രിപാടിയെ കേന്ദ്ര കഥാപാത്രമാക്കി റിതേഷ് റാണയൊരുക്കുന്ന തെലുങ്ക് ചിത്രം ‘ഹാപ്പി ബെർത്ത് ഡേ’യുടെ ടീസർ റിലീസായി. നരേഷ് അഗസ്ത്യ, സത്യ, വെണ്ണില കിഷോർ എന്നിവർ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ക്രൈം കോമഡിയായി എത്തുന്ന സിനിമയുടെ രചനയും റിതേഷ് റാണ തന്നെ നിർവഹിക്കുന്നു. സുരേഷ് സാരംഗം ‘ഹാപ്പി ബെർത്ത് ഡേ’യിൽ ക്യാമറ കൈകാര്യം ചെയ്യുന്നു.

അപ്രതീക്ഷിതമായി ജനങ്ങൾക്ക് തോക്ക് കൈവശം വെക്കാനുള്ള അനുവാദം ലഭിക്കുന്നതും, തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. ക്ലാപ് എന്റർടൈൻമെന്റിന്റെ ബാനറിൽ ചിരഞ്ജീവി, ഹേമലത പെടമല്ലു എന്നിവർ ചേർന്ന് ‘ഹാപ്പി ബെർത്ത് ഡേ’ നിർമ്മിക്കുന്നു. കാല ഭൈരവ സിനിമയിലെ സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമ, മൈത്രി മൂവി മേക്കേഴ്സിന്റെ കീഴിൽ നവീൻ യെർനെനി, രവി ശങ്കർ യാലമഞ്ചിലി എന്നിവർ ചേർന്ന് അവതരിപ്പിക്കുന്നു. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിനിമയിൽ, ശങ്കർ ഉയ്യല, ആർ തേജ എന്നിവർ സംഘട്ടന രംഗങ്ങളൊരുക്കുന്നു.

 

പെഗ്ഗളപതി കൗഷിക് സംവിധാനം ചെയ്ത ‘ചാവു കബുരു ചല്ലഗാ’യാണ് ലാവണ്യയുടെ ഏറ്റവുമൊടുവിൽ റിലീസായ സിനിമ. ‘മത്തു വദലരാ’ എന്ന സിനിമയ്ക്ക് ശേഷം റിതേഷ് റാണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാപ്പി ബെർത്ത് ഡേ’. കാർത്തിക ശ്രീനിവാസ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നു. ജൂലൈ 15ന് സിനിമ തിയറ്ററുകളിലെത്തും.

 

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.