‘വിക്രം വേദ’യ്ക്ക് ശേഷം ത്രില്ലടിപ്പിക്കാന്‍  പുഷ്കർ- ഗായത്രി; ദുരൂഹതകളുമായി ‘സുഴൽ: ദി വോർടെക്സ്’ ട്രെയിലര്‍

‘വിക്രം വേദ’യ്ക്ക് ശേഷം ത്രില്ലടിപ്പിക്കാന്‍ പുഷ്കർ- ഗായത്രി; ദുരൂഹതകളുമായി ‘സുഴൽ: ദി വോർടെക്സ്’ ട്രെയിലര്‍

ബ്രഹ്മ, അനുചരൻ എം എന്നിവർ സംവിധാനം ചെയ്ത്, നടൻ കതിർ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘സുഴൽ: ദി വോർടെക്സ്’ സീസൺ 1- ന്റെ  ട്രെയിലർ റിലീസായി. ഇന്ത്യയിലെ അപൂര്വ്വവമായ ഒരു ആചാരത്തിനെ കേന്ദ്രീകരിച്ചാണ്  ‘സുഴലി’ന്റെ കഥ പറയുന്നത്. ഐശ്വര്യ രാജേഷ്, പാർത്ഥിപൻ, ശ്രിയ റെഡ്ഡി എന്നിവർ ‘സുഴലി’ൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. വൻ വിജയമായ ‘തണ്ണീർമത്തൻ ദിനങ്ങളി’ലൂടെ പ്രശസ്തയായ ഗോപിക രമേശും സിനിമയിൽ ശക്തമായ വേഷത്തിലെത്തുന്നു.

 

‘വിക്രം വേദ’ സംവിധായകരായ പുഷ്കർ, ഗായത്രി എന്നിവർ ചേർന്ന് ‘സുഴലി’ന്റെ നിർമ്മാണവും രചനയും നിർവഹിക്കുന്നു. തമിഴ് നാട്ടിലെ ഒരു പട്ടണത്തിൽ നിന്നും, ഒരു പെൺകുട്ടി കാണാതാകുന്നതും, ഈ പെൺകുട്ടിക്ക് വേണ്ടിയുള്ള അന്വേഷണവുമാണ്  സീരിസിന്റെ പ്രധാന പ്രമേയം. പതിവ് കുറ്റാന്വേഷണ കഥകളിൽ നിന്നും വ്യത്യസ്തമായ കഥയുമായാണ് ‘സുഴൽ’ എത്തുന്നത്. ക്രൈം ത്രില്ലറായെത്തുന്ന ‘സുഴൽ’ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗിനെത്തുന്നത്.

വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽ 8എപ്പിസോഡുകളായാണ് ‘സുഴൽ: ദി വോർടെക്സ്’ സീസൺ 1 എത്തുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലും, നിരവധി യൂറോപ്യൻ ഭാഷകളിലും സീരിസ് റിലീസ് ചെയ്യും. ജൂൺ 17 മുതൽ ‘സുഴൽ: ദി വോർടെക്സ്’ സ്ട്രീമിംഗ് ആരംഭിക്കും. നിരൂപക പ്രശംസ നേടിയ, മലയാള സിനിമ ‘ഇഷ്കി’ന്റെ തമിഴ് റീമേക്കാണ് റിലീസിനൊരുങ്ങുന്ന കതിരിന്റെ മറ്റൊരു ചിത്രം.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.