ഫീല്‍ ഗുഡ് പാട്ടുമായി പ്രിയന്‍റെ ഓട്ടം; “നേരാണേ…” സോങ്ങിനു മികച്ച പ്രതികരണം

ഫീല്‍ ഗുഡ് പാട്ടുമായി പ്രിയന്‍റെ ഓട്ടം; “നേരാണേ…” സോങ്ങിനു മികച്ച പ്രതികരണം

വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന  “പ്രിയൻ ഓട്ടത്തിലാണ് ” എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. നവാഗതനായ പ്രജീഷ് പ്രേം എഴുതിയ “നേരാണേ …” എന്ന വരികൾക്ക് ലിജിൻ ബംബിനോ സംഗീതം നൽകി, ബെന്നി ദയാൽ ആലപിച്ചിരിക്കുന്നു. C/O സൈറ ബാനുവിന് ശേഷം ഷറഫുദ്ദീൻ, നൈല ഉഷ, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ്  “പ്രിയൻ ഓട്ടത്തിലാണ് “.

 

യൂട്യൂബിൽ, സരിഗമ മലയാളം ചാനലിലൂടെ പുറത്തിറങ്ങിയ “നേരാണേ…” എന്ന ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചിക്കുന്നത്. രണ്ടു വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ബെന്നി ദയാൽ മലയാളത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ്കെ ടാമംഗലം,ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാര്‍ എന്നിവരാണ് മറ്റു താരങ്ങൾ. “പ്രേമം” സിനിമയിലെ ജനപ്രിയ ഗാനങ്ങളെഴുതിയ ശബരീഷ് വർമയും വിനായക് ശശികുമാറും ചേർന്നാണ്  ഈ ചിത്രത്തിലെ മറ്റു പാട്ടുകളുമെഴുതിയിരിക്കുന്നത്. ‘ചതുർമുഖ’ത്തിന് ശേഷം അഭയകുമാർ കെ അനിൽ കുര്യൻ എന്നിവർ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന രണ്ടാമത്തെ ചിത്രമാണ്‌ “പ്രിയൻ ഓട്ടത്തിലാണ്”.

ചിത്രത്തിന്റെ ഛായാഗ്രഹണം പി എൻ ഉണ്ണികൃഷ്ണൻ നിര്‍വഹിക്കുമ്പോള്‍, ജോയൽ കവി എഡിറ്റിംഗ് ചെയ്യുന്നു.ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി സലിം, കല- രാജേഷ് പി വേലായുധൻ, മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം – സമീറ സനീഷ്,സ്റ്റിൽസ്- ടോംസ് ജി ഒറ്റപ്ലവൻ, ഡിസൈൻസ്-ഡു ഡിസൈൻസ്, സ്പോട്ട് എഡിറ്റർ – ആനന്ദു ചക്രവർത്തി, ഫിനാൻസ് കൺട്രോളർ-അഗ്നിവേശ്, വിഎഫ്എക്സ്-പ്രോമിസ്, കളറിസ്റ്റ്-ലിജു പ്രഭാകരൻ, സൗണ്ട് ഡിസൈൻ – വിഷ്ണു ഗോവിന്ദ് , ശ്രീ ശങ്കർ, സൗണ്ട് മിക്‌സ് – വിഷ്ണു ഗോവിന്ദ്, ഡയറക്ഷൻ ടീം – ദീപുലാൽ രാഘവ്, മോഹിത് നാഥ്,രഞ്ജിത്ത് റെവി,ഓസ്റ്റിൻ എബ്രഹാം, വിനായക് എസ് കുമാർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനിൽ ജി നമ്പ്യാർ, പ്രോജക്ട് എക്സിക്യൂട്ടീവ്- ജിതിൻ ജൂഡി കുര്യാക്കോസ് പുന്നക്കൽ, പ്രൊഡക്ഷൻ മാനേജർ-വിപിൻ ദാസ്,ഫിനാൻസ് മാനേജർ-നിഖിൽ ചാക്കോ,ജിതിൻ പാലക്കൽ,ശരത്. മീഡിയ മാർക്കറ്റിംഗ് ഹെഡ്- രാജീവൻ ഫ്രാൻസിസ്. പി ആർ ഒ-എ എസ് ദിനേശ്,ശബരി. “പ്രിയൻ ഓട്ടത്തിലാണ്” ജൂണില്‍ തിയേറ്റർ റിലീസിനായെത്തും.

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.