“എനിക്കവനെ അടിക്കാൻ പറ്റില്ല, പക്ഷെ തോൽപ്പിക്കാൻ പറ്റും”, അരവിന്ദ് സ്വാമിയുടെ ‘കള്ളപാര്‍ട്ട്’ ടീസർ റിലീസായി

“എനിക്കവനെ അടിക്കാൻ പറ്റില്ല, പക്ഷെ തോൽപ്പിക്കാൻ പറ്റും”, അരവിന്ദ് സ്വാമിയുടെ ‘കള്ളപാര്‍ട്ട്’ ടീസർ റിലീസായി

പി രാജപാണ്ടി സംവിധാനം ചെയ്ത്, അരവിന്ദ് സ്വാമി നായകനായെത്തുന്ന  ‘കള്ളപാര്‍ട്ടി’ന്റെ ടീസർ റിലീസായി. സിനിമയിൽ ഉടനീളം വീൽചെയറിലാണ് അരവിന്ദ് സ്വാമിയെത്തുന്നത്. റെജിന കസാന്‍ഡ്ര ‘കള്ളപാര്‍ട്ടി’ൽ നായികയായെത്തുന്നു. ത്രില്ലറായെത്തുന്ന ‘കള്ളപാര്‍ട്ടി’ൽ രാധാകൃഷ്ണൻ രചന നിർവ്വഹിക്കുന്നു.

 

 

ഹരീഷ് പേരടി, പാർത്ഥി, ശരണ്യ പൊൻവണ്ണൻ, ബേബി മോണിക്ക എന്നിവരും സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. മൂവിങ് ഫ്രെയിംസിന്റെ ബാനറിൽ എസ് പാർത്ഥി, എസ് സീന എന്നിവർ ചേർന്ന് ‘കള്ളപാര്‍ട്ട്’ നിർമ്മിക്കുന്നു. ഗംഗൈ അമരൻ, സരസ്വതി മേനോൻ എന്നിവരുടെ വരികൾക്ക് നിവാസ് കെ പ്രസന്ന ഈണം പകരുന്നു. അരവിന്ദ് കൃഷ്‍ണ ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ എസ് ഇളയരാജ  എഡിറ്റിംഗ് നിർവ്വഹിക്കുന്നു.

 

 

പതിവ് രീതിയിലുള്ള നായികാ-നായകന്‍ സിനിമയല്ല ‘കള്ളപാര്‍ട്ടെ’ന്നും,  വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളേ ചിത്രത്തില്‍ ഉള്ളൂവെന്നും   സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. സിനിമയിൽ, നായകന്റെ ആക്ഷനെക്കാളേറെ  ബുദ്ധിവൈഭവത്തിനാണ് പ്രാധാന്യം. 2018ല്‍ ചിത്രീകരണം ആരംഭിച്ച ‘കള്ളപാര്‍ട്ടി’ന്റെ റിലീസ്, പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. ജൂൺ 24 ന് ‘കള്ളപാര്‍ട്ട്’ റിലീസ് ചെയ്യും.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.