അനിശ്ചിതത്വത്തിന്റെ ചുഴി; ‘സുഴൽ: ദി വോർടെക്സ്’ സീസൺ 1 മോഷൻ പോസ്റ്റർ റിലീസായി

അനിശ്ചിതത്വത്തിന്റെ ചുഴി; ‘സുഴൽ: ദി വോർടെക്സ്’ സീസൺ 1 മോഷൻ പോസ്റ്റർ റിലീസായി

ബ്രഹ്മ, അനുചരൻ എം എന്നിവർ സംവിധാനം ചെയ്ത്, നടൻ കതിർ നായകനായെത്തുന്ന ‘സുഴൽ: ദി വോർടെക്സ്’ സീസൺ 1- ന്റെ മോഷൻ പോസ്റ്റർ റിലീസായി. ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന ഒരു കുറ്റകൃത്യം, സമൂഹത്തിനു മുഴുവൻ വെല്ലുവിളി ആകുന്നതാണ് സീരിസിന്റെ പ്രധാന പ്രമേയം. പതിവ് കുറ്റാന്വേഷണ കഥകളിൽ നിന്നും വ്യത്യസ്തമായ കഥയുമായാണ് ‘സുഴൽ’ എത്തുന്നത്. ഐശ്വര്യ രാജേഷ്, പാർത്ഥിപൻ, ശ്രിയ റെഡ്ഡി എന്നിവരും ‘സുഴലി’ൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

പുഷ്കർ, ഗായത്രി എന്നിവർ ചേർന്ന് ‘സുഴലി’ന്റെ നിർമ്മാണവും രചനയും നിർവഹിക്കുന്നു. ക്രൈം ത്രില്ലറായെത്തുന്ന ‘സുഴൽ’ ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിംഗിനെത്തുന്നത്. ഇന്ത്യയിലെ അസാധാരണമായ ഒരു ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ‘സുഴലി’ന്റെ കഥ പറയുന്നത്. ജൂൺ 17 മുതൽ ‘സുഴൽ: ദി വോർടെക്സ്’ സ്ട്രീമിംഗ് ആരംഭിക്കും.

മാരി സെൽവരാജ് സംവിധാനം ചെയ്ത, ‘പരിയേറും പെരുമാളി’ലൂടെ പ്രേക്ഷക പ്രശംസ നേടിയ കതിരിന്റെ ‘സർബത്താ’ണ് ഏറ്റവും ഒടുവിൽ റിലീസായ സിനിമ. നിരൂപക പ്രശംസ നേടിയ, മലയാള സിനിമ ‘ഇഷ്കി’ന്റെ തമിഴ് ‘റീമേക്കാ’ണ് റിലീസിനൊരുങ്ങുന്ന കതിരിന്റെ മറ്റൊരു ചിത്രം. മജീദ് മജീദിയുടെ ‘ചിൽഡ്രൻ ഓഫ് ഹെവ’ന്റെ തമിഴ് റീമേക്കായ ‘അക്ക കുരുവി’യിൽ അതിഥി വേഷത്തിലും താരം എത്തുന്നുണ്ട്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.