
അടിയാളന്മാരുടെ നേതാവായി സിജു വിത്സണ്; വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്” ട്രെയിലര്‍
- Videos
ഗോകുലം ഗോപാലന്റെ ബാനറിൽ പ്രശസ്ത സംവിധായകൻ വിനയൻ സിജു വില്‍സനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചരിത്ര സിനിമ ‘പത്തൊമ്പതാം നൂറ്റാണ്ട്’ന്റെ ട്രൈലെർ പുറത്തിറങ്ങി. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹ്യ സേനാനി ‘ആറാട്ടുപുഴ വേലായുധ പണിക്കരുടെ’ ജീവിതം കേന്ദ്രമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കേരളത്തിലെ ഉന്നതജാതിക്കാരുടെ അനീതികൾക്കെതിരെയും സവർണക്കെതിരെയും നടന്ന പോരാട്ടങ്ങളുടെ ആരംഭമായി കണക്കാക്കുന്ന വ്യക്തികളിലൊരാളാണ് വേലായുധ പണിക്കർ. വിനയൻ തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ദീപ്തി സതി, അനൂപ് മേനോൻ, സുദേവ് നായർ, ടിനി ടോം തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.
തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ സന്തോഷ് നാരായണൻ പശ്ചാത്തല സംഗീതവും എം ജയചന്ദ്രൻ സംഗീതവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാറും എഡിറ്റിംഗ് വിവേക് ഹർഷനുമാണ് ചെയ്തിരിക്കുന്നത്. 2020 മാർച്ചിൽ അന്നൗൻസ് ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം കോവിഡ് പ്രതിസന്ധികൾ മൂലം വൈകി നവംബർ 2021 ലാണ് ചിത്രീകരണം അവസാനിപ്പിച്ചത്.
2019 ൽ റിലീസ് ചെയ്ത ‘ആകാശഗംഗ 2’ ആയിരുന്നു ഇതിനു മുൻപ് പുറത്തിറങ്ങിയ വിനയൻ ചിത്രം. അരുൺ വൈഗ സംവിധാനം ചെയ്തു 2022 ൽ പുറത്തിറങ്ങിയ ‘ഉപചാരപൂർവ്വം ഗുണ്ടാ ജയനാ’ണ് സിജു വിൽസന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. തന്റെ കരിയറിലെ ഒരു ടേണിങ് പോയിന്റ് ആണ് ഈ ചിത്രമെന്നും കുറച്ചു കാലം മുമ്പ് തന്നെ കൊണ്ട് കളരിയോ കുതിരയോട്ടമോ പഠിക്കാൻ സാധിക്കുമെന്ന് മറ്റൊരാൾ പറഞ്ഞാൽ അതൊരിക്കലും താൻ വിശ്വസിക്കുകയില്ലായിരിക്കുമെന്ന് സിജു ഒരു ഇന്റർവ്യുവിൽ പറയുകയുണ്ടായി.ചിത്രം ഉടന്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് സൂചന.