
കൃഷ്ണശങ്കറും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നു; പ്രതീക്ഷ നല്കി ‘കൊച്ചാള്‍’ ട്രെയിലര്‍
- Videos
കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചാളിന്റെ ട്രെയിലർ പുറത്തുവിട്ടു. പോലീസ് ആവാനാഗ്രഹിച്ചു തന്റെ ഉയര കുറവ് മൂലം അതിനു സാധിക്കാത്തതും, എന്നാല്‍ പിന്നീട് പൊലീസുകാരനായ അച്ഛന്റെ മരണശേഷം അതേ ജോലിക്ക് കയറേണ്ടിയും വരുന്ന, ശ്രീക്കുട്ടൻ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ശ്രീകുട്ടനായ് കൃഷ്ണശങ്കർ നായകനായെത്തുമ്പോൾ മിസ് കേരള സെമി ഫൈനലിസ്റ് ആയ ചൈതന്യയാണ് നായികയായെത്തുന്നത്. അവരോടൊപ്പം ഷൈൻ ടോം ചാക്കോ ,മുരളി ഗോപി,ഇന്ദ്രൻസ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജൂൺ 10 നു തീയേറ്ററുകളിൽ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചത് മിഥുന് പി മദനന്, പ്രജിത്ത് കെ പുരുഷൻ എന്നിവർ ചേർന്നാണ്. സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നഗ്ദ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ തോമസും എഡിറ്റിംഗ് ബിജീഷ് ബാലകൃഷ്ണനും ചെയ്യുന്നു. 2021 ൽ ജിസ് ജോയ് സംവിധാനം ചെയ്തു പുറത്തിറങ്ങിയ ‘വിജയ് സൂപ്പറും പൗർണമിയുമാണ് കൃഷ്ണശങ്കറിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
വിജയരാഘവന്, രഞ്ജിപണിക്കര്‍, കൊച്ചുപ്രേമന്, ഷറഫുദ്ദീന്, ചെമ്പില്‍ അശോകന്, മേഘനാഥന്, ശ്രീകാന്ത് മുരളി, അസീം ജമാല്‍, ഗോകുലന്, അക്രം മുഹമ്മദ്, കലാരഞ്ജിനി, സേതുലക്ഷ്മി, ശ്രീലക്ഷ്മി, ആര്യസലിം തുടങ്ങിയ വൻതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടിങ്കർ ബാബു എന്ന കഥാപാത്രമായി ഷൈൻ ടോം ചാക്കോ എത്തുമ്പോൾ ഒരു പോലീസ് കമ്മീഷണറുടെ വേഷത്തിലാണ് മുരളി ഗോപി എത്തുന്നത്. സന്തോഷ് വർമ്മയുടെ വരികള്‍ക്ക് ഇസ്ക്ര സംഗീതം പകരുന്നു.