മര്‍ഡര്‍ മിസ്റ്ററിയുമായി വീണ്ടും കാക്കിവേഷത്തില്‍ സുരാജ്; ‘ഹെവന്‍’ ട്രൈലെര്‍ എത്തി

മര്‍ഡര്‍ മിസ്റ്ററിയുമായി വീണ്ടും കാക്കിവേഷത്തില്‍ സുരാജ്; ‘ഹെവന്‍’ ട്രൈലെര്‍ എത്തി

സുരാജ് വെഞ്ഞാറമൂടിനെ  പ്രധാന കഥാപാത്രമാക്കി നവാഗത സംവിധായകനായ ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ‘ഹെവൻ’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. ഒരു മിസ്റ്ററി ത്രില്ലറായൊരുങ്ങുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്.കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ ഡി.ശ്രീകുമാർ ,രമ ശ്രീകുമാർ,കെ കൃഷ്ണൻ,ടി ആർ രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഉണ്ണി ഗോവിന്ദരാജും അരൂർ പോലീസ് സബ് ഇൻസ്‌പെക്ടർ പി എസ് സുബ്രഹ്മണ്യനും ചേർന്നാണ്.

 

 

സുരാജിനെ കൂടാതെ ദീപക് പറമ്പോൾ, സുദേവ് നായർ, സുധീഷ്, അലൻസിയാർ,ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ​ഗോപി സുന്ദർ സം​ഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് വിനോ​ദ് ഇല്ലംപള്ളിയും എഡിറ്റിംഗ് ചെയ്യുന്നത്  ടോബി ജോണുമാണ്.

 

 

തീയേറ്ററുകളിൽ വൻ വിജയമായ ജനഗണമനക്കും പത്താം വളവിനും ശേഷം പുറത്തു വരുന്ന ഈ സുരാജ് ചിത്രം ജൂൺ 17നാണു റിലീസ് ചെയ്യുന്നത് .ഒരു മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ത്രില്ലെർ ഡ്രാമ എന്ന രീതിയിലാണ് ട്രൈലെർ അവതരിപ്പിച്ചിരിക്കുന്നത്

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.