ബോക്സ് ഓഫീസ് തിരിച്ചു പിടിക്കാൻ ബ്രഹ്മാസ്ത്രവുമായി ബോളിവുഡ് :ട്രൈലെർ ജൂൺ 15ന്

ബോക്സ് ഓഫീസ് തിരിച്ചു പിടിക്കാൻ ബ്രഹ്മാസ്ത്രവുമായി ബോളിവുഡ് :ട്രൈലെർ ജൂൺ 15ന്

‘യേ ജവാനി ഹൈ ദിവാനി’ക്ക് ശേഷം അയൻ മുഖർജിയുടെ സംവിധാനത്തിൽ രൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ എന്നിവരെ അണിനിരത്തി പുറത്തിറങ്ങുന്ന ‘ബ്രഹ്മാസ്ത്ര പാർട്ട് 1-ശിവ’ എന്ന ചിത്രത്തിന്റെ ട്രൈലെർ അനൗൺസ്‌മെന്റ് ടീസർ പുറത്തിറങ്ങി. ജൂൺ 15ന് ട്രൈലെർ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് സെപ്റ്റംബർ 9 നാണെന്ന് ടീം മുൻപ് പ്രഖ്യാപിച്ചിരുന്നു. അയൻ മുഖർജിയുടെ മുൻ രണ്ടു ചിത്രങ്ങളും നിർമിച്ച കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് തന്നെയാണ് ഈ ചിത്രവും നിർമിക്കുന്നത്. മൂന്ന് ഭാഗങ്ങളിലായൊരുങ്ങുന്ന ബ്രഹ്മാസ്ത്ര സീരിസിലെ ആദ്യ ഭാഗത്തിൽ നാഗാർജുനയും ,മൗനി റോയിയും കൂടാതെ അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്.

 

 

 

 

തന്റെ രണ്ടാം ചിത്രമായ യേ ജവാനി ഹൈ ദിവാനി പുറത്തിറങ്ങി 9 വർഷം തികയുന്ന അതെ ദിവസം തന്നെയാണ് അയൻ മൂന്നാം ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടത്. ശിവ എന്ന കഥാപാത്രമായി രൺബീറും ഇഷ എന്ന കഥാപാത്രമായി ആലിയയും എത്തുമ്പോൾ പ്രൊഫസർ അരവിന്ദ് ചതുർവേദി എന്ന കഥാപാത്രമായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ചിത്രം സൗത്ത് ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലിയാണ്. രാജമൗലിയോടൊപ്പം രൺബീറും അയൻ മുഖർജിയും വിശാഖപട്ടണത്ത് ചിത്രത്തിന്റെ പ്രൊമോഷൻ നടത്തുമ്പോഴായിരുന്നു ട്രൈലെർ അനൗൺസ്‌മെന്റ് റിലീസ് ചെയ്തത്.

 

 

 

ഏപ്രിൽ 14 നു താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായതിന്റെ ഭാഗമായി ചിത്രം ഒരു സോങ് ടീസർ പുറത്തു വിട്ടിരുന്നു. അയൻ മുഖർജി -രൺബീർ കപൂർ കോമ്പോ ഹാട്രിക് ആവർത്തിക്കുമ്പോളും ആലിയയുമായുള്ള രൺബീറിന്റെ ആദ്യത്തെ ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’.

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.