ഫീല്‍ ഗുഡിന് വിടപറഞ്ഞ് ജിസ് ജോയ് ത്രില്ലറിലേക്ക്; ‘ഇന്നലെ വരെ’ ട്രെയ്‌ലറെത്തി

ഫീല്‍ ഗുഡിന് വിടപറഞ്ഞ് ജിസ് ജോയ് ത്രില്ലറിലേക്ക്; ‘ഇന്നലെ വരെ’ ട്രെയ്‌ലറെത്തി

സണ്‍ഡേ ഹോളിഡെ, വിജയ്‌ സൂപ്പറും പൌര്‍ണ്ണമിയും, മോഹന്‍കുമാര്‍ ഫാന്‍സ്‌ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജിസ് ജോയുടെ ഏറ്റവും പുതിയ ചിത്രം ‘ഇന്നലെ വരെ’യുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗ്ഗീസ്, റീബ മോണിക്ക ജോൺ എന്നിവരാണ് ‘ഇന്നലെ വരെ’യിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജിസ് ജോയിയുടെ ആദ്യ ത്രില്ലർ ചിത്രം കൂടിയാണ് ‘ഇന്നലെ വരെ’. ബോബി – സഞജയ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നു. ചിത്രം OTT റിലീസായി സോണി ലൈവിലാണ് എത്തുന്നത്.

 

ഫീല്‍ ഗുഡ് ഡ്രാമകള്‍ക്ക് ശേഷം ജിസ് ജോയ്, ത്രില്ലറിലേക്ക് കളം മാറ്റിപ്പിടിക്കുന്ന ചിത്രത്തില്‍ ഇര്‍ഷാദ് അലി, റോണി ഡേവിഡ്, ശ്രീലക്ഷ്മി, അതുല്യ ചന്ദ്ര എന്നിവരാണ് സിനിമയിലെത്തുന്ന മറ്റ് താരങ്ങൾ. സെൻട്രൽ അഡ്വർറ്റൈസിംഗ് ഏജൻസി അവതരിപ്പിക്കുന്ന ‘ഇന്നലെ വരെ’ മാത്യു ജോർജാണ് നിർമ്മിക്കുന്നത്. ആദി എന്ന സിനിമ താരവും, അയാളുടെ സംഭവ ബഹുലമായ ജീവിതവുമാണ് സിനിമയുടെ ഇതിവൃത്തം. ആദി എന്ന കഥാപാത്രമായി ആസിഫ് അലി സിനിമയിൽ എത്തുന്നു.

 

ബഹുൽ രമേശ്‌ ചായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ രതീഷ് രാജ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ‘ഇന്നലെ വരെ’യിൽ 4 മ്യൂസിക്, സംഗീതമൊരുക്കുന്നു. ‘മോഹൻകുമാർ ഫാൻസി’ന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘ഇന്നലെ വരെ’ ജിസ് ജോയിയും ബോബി – സഞജയിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും. ‘ഇന്നലെ വരെ’ സോണി ലീവിൽ ജൂൺ 9 ന് റിലീസ് ചെയ്യും.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.