തിരഞ്ഞെടുപ്പ് ചൂടിൽ ചക്കരക്കുടം; സ്ഥാനാർത്ഥിയായി മഞ്ജു വാരിയർ.

തിരഞ്ഞെടുപ്പ് ചൂടിൽ ചക്കരക്കുടം; സ്ഥാനാർത്ഥിയായി മഞ്ജു വാരിയർ.

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ ആദ്യ ക്യാരക്ടര്‍ ഷോർട് വീഡിയോ റിലീസ് ചെയ്തു.   തിരഞ്ഞെടുപ്പ് ചൂടിലായ തൃക്കാക്കര പോലെ, തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ചക്കരക്കുടമെന്ന ഗ്രാമമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. കൂടാതെ ചക്കരക്കുടത്തെ  പ്രധാന സ്ഥാനാര്‍ഥിയായ, മഞ്ജു വാര്യർ അവതരിപ്പിക്കുന്ന കെ.പി.സുനന്ദയും വീഡിയോയിലെത്തുന്നുണ്ട്. ലഘുവിവരണം ഉള്‍ക്കൊള്ളുന്നതാണ് ക്യാരക്ടര്‍ വീഡിയോ.

 

മോഷന്‍ പോസ്റ്റർ ക്യാരക്ടര്‍ പോസ്റ്റർ, എന്നിവയിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കാറുണ്ടെങ്കിലും വിവരണ സഹിതം ഷോർട് വീഡിയോയിലൂടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്. ഇത്തരത്തില്‍ ഒരു സാധ്യത കൂടി മുന്നോട്ട് വയ്ക്കുകയാണ് ‘വെള്ളരിപട്ടണം’. മഹേഷ് വെട്ടിയാർ സംവിധാനം നിർവഹിക്കുന്ന ‘വെള്ളരിപട്ടണം’ ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിര്‍മ്മിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ ശരത് കൃഷ്ണനും മഹേഷ്‌ വെട്ടിയാറും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് ‘വെള്ളരിപട്ടണ’ത്തിലെത്തുന്ന മറ്റ് താരങ്ങൾ.  ജയേഷ് നായർ ‘വെള്ളരി പട്ടണ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. സച്ചിന്‍ ശങ്കര്‍ മന്നത്ത് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു. അപ്പു എൻ ഭട്ടതിരിയാണ്  ‘വെള്ളരി പട്ടണ’ത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.