ഇമ്മിണി വലിയ വിശേഷവുമായി ഉര്‍വശി; കളിയും കാര്യവുമായി ‘വീട്ട്ലെ വിശേഷം’ ട്രയ്ലെര്‍

ഇമ്മിണി വലിയ വിശേഷവുമായി ഉര്‍വശി; കളിയും കാര്യവുമായി ‘വീട്ട്ലെ വിശേഷം’ ട്രയ്ലെര്‍

ഉർവശി കേന്ദ്രകഥാപാത്രമായെത്തുന്ന കോമഡി ചിത്രം ‘വീട്ട്ലെ വിശേഷ’ത്തിന്റെ ട്രെയിലർ റിലീസായി. സത്യരാജ്, ആർജെ ബാലാജി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.മലയാളി താരം അപർണ്ണ ബാലമുരളി  നായികയായി എത്തുന്ന സിനിമയിൽ അന്തരിച്ച നടി കെപിഎസി ലളിതയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ബോളിവുഡില്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ, ആയുഷ്മാന്‍ ഖുറാനയെ  നായകനാക്കിആര്‍ ജെ  അമിത്  ശർമ സംവിധാനം ചെയ്ത ‘ബദായ് ഹോ’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ‘വീട്ട്ലെ വിശേഷം’. ആര്‍.ജെ. ബാലാജിയും എൻ ജെ ശരവണനും ചേര്‍ന്നാണ് സിനിമ തമിഴിൽ സംവിധാനം ചെയ്യുന്നത്. മദ്ധ്യവയസ്കയായ അമ്മ വീണ്ടും ഗർഭിണിയാകുന്നതും, തുടർന്ന് ഇവരുടെ നാട്ടിലും വീട്ടിലും ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രേമേയം. ഹിന്ദിയില്‍ ആയുഷ്മാന്‍ ഖുറാന ചെയ്ത വേഷം തമിഴില്‍ ആര്‍ ജെ ബാലാജി തന്നെയാണ് ചെയ്തിരിക്കുന്നത്.

തമിഴ് സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ മുക്കുത്തി അമ്മനാണ് ഇതിനു മുന്‍പ് ആര്‍  ജെ ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ. കാർത്തിക്ക്‌ മുത്തുകുമാർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ബോണി കപൂർ നിർമിക്കുന്ന ‘വീട്ട്ലാ വിശേഷം’ ജൂൺ 17ന് തിയറ്ററുകളിലെത്തും.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.