
നടൻ വിനീത് കുമാറിന്റെ രണ്ടാമത്തെ ചിത്രം; ‘ഡിയർ ഫ്രണ്ടി’ന്റെ ട്രെയിലർ
- Videos
ടൊവിനോ തോമസ്, ദർശന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ വിനീത് കുമാർ സംവിധാനം ചെയ്യുന്ന ‘ഡിയർ ഫ്രണ്ടി’ന്റെ ട്രെയിലർ റിലീസ് ചെയ്തു. അഞ്ചു സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയിൽ ബേസിൽ ജോസഫും മറ്റൊരു ശക്തമായ വേഷത്തിലെത്തുന്നു. അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് സിനിമയിലെത്തുന്ന മറ്റ് താരങ്ങൾ. ഷറഫു, സുഹാസ്, അർജ്ജുൻ ലാൽ എന്നിവർ ചേർന്നാണ് ‘ഡിയർ ഫ്രണ്ടി’ന്റെ രചന നിർവഹിച്ചിരിക്കുന്നത്.
അഞ്ച് സുഹൃത്തുക്കൾക്കിടയില്‍ ഉണ്ടാകുന്ന സൗഹൃദവും, അവർ നേരിടുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രേമേയം. ഫീൽ ഗുഡ് സിനിമയായിട്ടാണ് ‘ഡിയർ ഫ്രണ്ട്’ എത്തുന്നത്.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെയും, ഹാപ്പി എന്റർടൈൻമൻസിന്റെയും ബാനറിൽ ആഷിഖ് ഉസ്മാൻ, സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്നാണ് ‘ഡിയർ ഫ്രണ്ട് നിർമിക്കുന്നത്. ഷൈജു ഖാലിദ് ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ ദീപു ജോസഫ് എഡിറ്റിംഗ് ചെയ്തിരിക്കുന്നു. ജസ്റ്റിൻ വർഗീസാണ് സിനിമയുടെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
ഗോകുൽ ദാസ് കലാസംവിധാനം നിർവഹിക്കുന്ന സിനിമയിൽ റോണക്സ് സേവ്യർ മേക്കപ്പ് കൈകാര്യം ചെയ്യുന്നു. മഷർ ഹംസ വസ്ത്രാലങ്കാരം ഒരുക്കുക്കുന്ന ചിത്രം ഡിയർ ഫ്രണ്ട് ജൂണ്‍ 10ന് തിയറ്ററിൽ എത്തും.ഫഹദ് ഫാസില്‍ നായകനായ ‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഡിയർ ഫ്രണ്ട്’.