ക്യാപ്റ്റന്‍ അമേരിക്കയ്ക്കൊപ്പം ആക്ഷനുമായി ധനുഷ്; വമ്പന്‍ താരനിരയുമായി റൂസ്സോ ബ്രദേഴ്സിന്റെ ‘ദി ഗ്രേ മാൻ’ ട്രെയ്ലർ

ക്യാപ്റ്റന്‍ അമേരിക്കയ്ക്കൊപ്പം ആക്ഷനുമായി ധനുഷ്; വമ്പന്‍ താരനിരയുമായി റൂസ്സോ ബ്രദേഴ്സിന്റെ ‘ദി ഗ്രേ മാൻ’ ട്രെയ്ലർ

തെന്നിന്ത്യൻ സൂപ്പര്‍ താരം  ധനുഷിന്റെ രണ്ടാം ഹോളിവുഡ് ചിത്രമായ ‘ദി ഗ്രേ മാൻ’ ട്രെയിലർ റിലീസ് ചെയ്തു. റൂസ്സോ സഹോദരങ്ങൾ ഒരുക്കുന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങിനുമൊപ്പമാണ് ധനുഷെത്തുന്നത്. ‘ക്യാപ്റ്റൻ അമേരിക്ക’യിൽ നായകനായെത്തിയ ക്രിസ് ഇവാൻസ് ‘ദി ഗ്രേ മാനി’ൽ വില്ലൻ കഥാപാത്രമായ ലോയ്ഡ്  എത്തുന്നു. ആക്ഷൻ ത്രില്ലറായിയെത്തുന്ന സിനിമയിൽ അനാ ഡെ അർമാസ് ആണ് നായിക.

 

 

2009ൽ മാർക്ക് ഗ്രീനി എഴുതിയ ‘ദ് ഗ്രേ മാൻ’ എന്ന നോവലിനെ പ്രേമേയമാക്കിയാണ് സിനിമയെത്തുന്നത്.
ജെസീക്ക ഹെൻ‌വിക്, ജൂലിയ ബട്ടർ‌സ്, വാഗ്നർ മൗറ എന്നീ താരങ്ങളും
‘ദി ഗ്രേ മാനി’ലെത്തുന്നു. ‘ക്യാപ്റ്റന്‍ അമേരിക്ക: സിവിൽ വാർ’, ‘അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ’, ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’ എന്നീ ചിത്രങ്ങൾക്കു ശേഷം റൂസ്സോ സഹോദരങ്ങൾ ഒരുക്കുന്ന സിനിമ കൂടിയാകും ‘ദി ഗ്രേ മാൻ’. ജോ റൂസോ, ക്രിസ്റ്റഫർ മാർകസ്, സ്റ്റീഫൻ മക്ഫീലി എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന സിനിമയുടെ ചായാഗ്രഹണം സ്റ്റീഫൻ എഫ് വിൻഡൺ നിർവഹിക്കുന്നു.

 

 

ജൂലൈ 22ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ‘ദി ഗ്രേ മാന്‍’. 200 മില്ല്യൺ ഡോളർ മുതൽമുടക്കിലാണ് ‘ദി ഗ്രെ മാൻ’ നിർമിച്ചിരിക്കുന്നത്.
നെറ്റ്ഫ്ലിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കും ‘ദി ഗ്രെ മാൻ’.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.