വേറിട്ട മുഖവുമായി കമല്‍ ഹാസന്‍; ‘വിക്രമി’ലെ രണ്ടാം ഗാനം എത്തി

വേറിട്ട മുഖവുമായി കമല്‍ ഹാസന്‍; ‘വിക്രമി’ലെ രണ്ടാം ഗാനം എത്തി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഉലകനായകൻ കമൽഹാസൻ നായകനായെത്തുന്ന ‘വിക്രമി’ലെ പുതിയ ​ഗാനമെത്തി. രവി.ജി ആലപിച്ച ‘പോർ കണ്ട സിങ്കം’ എന്ന ​ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിഷ്ണു എടവൻ വരികൾ എഴുതിയിരിക്കുന്ന ഗാനത്തിന് അനിരുദ്ധ് ഈണമിട്ടിരിക്കുന്നു.

 

 

ലിറിക്കൽ വീഡിയോയായി എത്തിയിരിക്കുന്ന ‘പോർ കണ്ട സിങ്കം’ മുന്‍പ് വന്ന ട്രയ്ലറില്‍ നിന്നൊക്കെ വ്യത്യസ്തമായ ഫീലിലാണ് പാട്ട് വന്നിരിക്കുന്നത്.വലിയ താരനിരയുള്ള സിനിമയിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘വിക്ര’ത്തിൽ ഫഹദിനെ കൂടാതെ മലയാളി താരങ്ങളായ നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നീ താരങ്ങളും എത്തുന്നു. ലോകേഷ് കനകരാജ് തന്നെ തിരക്കഥയൊരുക്കുന്ന സിനിമയിൽ, മലയാളിയായ ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.

 

 

രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ‘വിക്രം’ നിർമിക്കുന്നത്. ആക്ഷൻ ത്രില്ലറായെത്തുന്ന സിനിമയുടെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക്കിനാണ്. ആദ്യം പുറത്തിറങ്ങിയ,കമൽ ഹാസൻ വരികളെഴുതി ആലപിച്ച ‘പത്തലെ പത്തലെ’ എന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ‘വിക്രം’ ജൂൺ 3 ന് തിയറ്ററിലെത്തും.

Spread the love

Related post

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ…

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന…
രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ…

Leave a Reply

Your email address will not be published.