സിക്സ് പാക്കുമായി തോര്‍ തിരിച്ചെത്തുന്നു; വില്ലനായി വരുന്നത് ബാറ്റ്മാന്‍

സിക്സ് പാക്കുമായി തോര്‍ തിരിച്ചെത്തുന്നു; വില്ലനായി വരുന്നത് ബാറ്റ്മാന്‍

മാര്‍വല്‍ ആരാധകരെ വീണ്ടും ആവേശത്തിലാക്കി, ക്രിസ് ഹെംസ്വേർത്തിനെ നായകനാക്കി മാർവൽ ഒരുക്കുന്ന ‘തോർ: ലൗ ആൻഡ് തണ്ടറി’ന്റെ പുതിയ ട്രെയിലർ മാർവൽ സ്റ്റുഡിയോസ് റിലീസ് ചെയ്തു. തോർ സിരീസിലെ നാലാമത്തെ ചിത്രമാണ് ‘തോർ: ലൗ ആൻഡ് തണ്ടർ’. ഡിസി കോമിക്സ് ആവതരിപ്പിച്ച ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ചിത്രങ്ങളിൽ ബാറ്റ്മാനായിയെത്തിയ ക്രിസ്റ്റ്യൻ ബെയിലാണ്,  വില്ലൻ കഥാപാത്രമായ ഗോർ ദ ഗോഡ് ബുച്ചറിനെ അവതരിപ്പിക്കുന്നത് എന്നത് കൗതുകകരമായ കാര്യമാണ്.

 

 

ദൈവങ്ങളുടെ അന്തകനായി എത്തുന്ന ‘ഗോർ ദ ഗോഡ് ബുച്ചർ’ എന്ന കഥാപാത്രത്തെയാണ് ‘തോർ: ലൗ ആൻഡ് തണ്ടറി’ൽ ക്രിസ്റ്റ്യൻ ബെയിൽ അവതരിപ്പിക്കുന്നത്. കോമിക്സില്‍ നിന്നും മാറ്റം ഉണ്ടെങ്കിലും ഞെട്ടിക്കുന്ന  മേക്കോവറിലാണ് ക്രിസ്റ്റ്യൻ ബെയിൽ ചിത്രത്തിലെത്തുന്നത്. തോറിന്റെ മുൻ കാമുകിയായ ‘ജെയ്നാ’യി നതാലി പോർട്ട്മാൻ തോർ സിരീസിലേക്ക് തിരിച്ചെത്തുന്നു.തോർ റാഗ്നോർക്കിന്റെ സംവിധായകൻ തൈയ്ക വെയ്റ്റിറ്റി തന്നെയാണ്  ‘തോർ : ലൗ ആൻഡ് തണ്ടറും’ സംവിധാനം ചെയ്തിരിക്കുന്നത്.

 

ഇൻഫിനിറ്റി വാറിനും എൻഡ് ഗെയിംമിനും ശേഷം രാജ്യവും കുടുംബവും എല്ലാം നഷ്ടപ്പെട്ട തോര്‍ ഒടിന്‍സണ്ണിന്‍റെ തിരിച്താചുവരവാണ് സിനിമയുടെ പ്രമേയം. ടെസ തോംസൺ, ജാമി അലക്സാണ്ടർ, റസൽ ക്രോ തുടങ്ങിയവരാണ് സിനിമയിലെത്തുന്ന താരങ്ങൾ. വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന ‘തോർ : ലൗ ആൻഡ് തണ്ടർ’ ജൂലൈ 8 ന് തിയറ്ററുകളിൽ എത്തും. ‘ജോജോ റാബിറ്റ്’ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2019തിലെ ഓസ്കാർ അവാർഡ് തൈയ്ക വെയ്റ്റിറ്റിയ്ക്ക് ലഭിച്ചിരുന്നു.

Spread the love

Related post

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

സിനിമ, സീരിയല്‍, നാടക നടന്‍ വി.പി. ഖാലിദ് വിടവാങ്ങി

‘മറിമായം സുമേഷ്’ ഇനി ഓർമ്മ. ചലച്ചിത്ര താരം വി.പി. ഖാലിദ് അന്തരിച്ചു. 70 വയസ്സായിരുന്നു. ഹൃദയാഘാതത്തെ…
ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ പൂർത്തിയായി

ഫഹദിന്‍റെ ഡേറ്റും കാത്ത് ഉദയനിധി സ്റ്റാലിന്‍; ‘മാമന്നൻ’ രണ്ടാം ഷെഡ്യൂൾ…

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’. കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന…
രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

രൺബീർ-സഞ്ജയ് ദത്ത് കൂട്ടുകെട്ട്; ഷംഷേര’യുടെ ട്രെയിലർ റിലീസായി

കരൺ മൽഹോത്ര സംവിധാനം ചെയ്ത്, രൺബീർ കപൂർ നായകനായി എത്തുന്ന ബോളിവുഡ് ചിത്രം ‘ഷംഷേര’യുടെ ട്രെയിലർ…

Leave a Reply

Your email address will not be published.