കൊട്ടിക്കലാശത്തിനൊരുങ്ങി ഈഥന്‍ ഹണ്ട്; വമ്പന്‍ ആക്ഷനുമായി മിഷന്‍ ഇമ്പോസിബിൾ 7 ടീസര്‍.

കൊട്ടിക്കലാശത്തിനൊരുങ്ങി ഈഥന്‍ ഹണ്ട്; വമ്പന്‍ ആക്ഷനുമായി മിഷന്‍ ഇമ്പോസിബിൾ 7 ടീസര്‍.

ക്രിസ്റ്റഫർ മക്വയറി സംവിധാനം ചെയ്ത് ടോം ക്രൂയിസ് ചിത്രം മിഷൻ ഇംപോസിബിൾ  7: ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്‍ ടീസര്‍ റിലീസ് ചെയ്തു. ടോം ക്രൂയിസിനൊപ്പം ഇത്തവണയും വിൻഗ് റെയിംസ്, ഹെൻറി, സൈമൺ പെഗ്, റെബേക്ക ഫെർഗൂസൺ, വനേസ കിർബി എന്നീ താരങ്ങളുമെത്തുന്നുണ്ട്. ഹെയ്‌ലി ആറ്റ്‌വെൽ, പോം ക്ലെമെന്റീഫ്, ഷിയ വിഹാം, റോബ് ഡെലനി എന്നിവരാണ് സീരിസിലെത്തുന്ന പുതിയ താരങ്ങൾ.

രണ്ട് ഭാഗങ്ങളായെത്തുന്ന അവസാന സിനിമയുടെ , ആദ്യ ഭാഗം അടുത്ത വർഷം ജൂലൈ 14നും രണ്ടാം ഭാഗം 2024, ജൂൺ 28നും തിയറ്ററുകളിലെത്തും.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമയുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരുന്നു. പഴയ മോഡല്‍ തീവണ്ടി  നിന്നും വലിയൊരു മലയുടെ താഴേക്ക് വീഴുന്ന സിനിമയുടെ മേക്കിംഗ് വീഡിയോ  സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഈ രംഗവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്വാറി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ ഇംപോസിബിൾ 7.ലോകമെമ്പാടും ആരാധകരുള്ള ഹോളിവുഡ് ഫിലിം സിരീസുകളില്‍ ഒന്നാണ് ആക്ഷൻ ത്രില്ലറുകളായ മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍. ടോം ക്രൂസ് നായകനായി ഇതുവരെ പുറത്തെത്തിയ ആറ് ചിത്രങ്ങള്‍ ബോക്സ് ഓഫീസിലും വൻ ഹിറ്റുകളായിരുന്നു. അഞ്ച് സംവിധായകരാണ് ഈ ആറ് ഭാഗങ്ങള്‍ ഒരുക്കിയത്. ഇത്തവണത്തെ കാൻ ചലച്ചിത്ര മേളയിൽ, പാം ഡി ഓർ പുരസ്കാരം നല്‍കി ടോം ക്രൂയിസിനെ ആദരിച്ചിരുന്നു.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.