
ജാസീ ഗിഫ്റ്റിന്റെ സ്വരത്തില്‍ മാത്യൂവിന്റെ പ്രണയം; ‘പ്രകാശന് പറക്കട്ടെ’യിലെ ആദ്യം ഗാനം എത്തി
- Videos
ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത് മാത്യു തോമസ് നായകനായെത്തുന്ന ‘പ്രകാശൻ പറക്കട്ടെ’ യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ജാസി ഗിഫ്റ്റ് ആലപിച്ച “കണ്ണു കൊണ്ടു നുള്ളി നീ…” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ഷാന്‍ റഹ്മാന് ഈണം നൽകുന്നു. ദിലീഷ് പോത്തന്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ധ്യാന്‍ ശ്രീനിവാസന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘പ്രകാശൻ പറക്കട്ടെ’യില്‍ ഗുരുപ്രസാദ് ചായാഗ്രഹണം നിർവഹിക്കുന്നു. പുതുമുഖം മാളവിക മനോജാണ് നായിക. ഫന്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെയിന്‍മെന്റ് എന്നീ ബാനറുകളിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവർ ചേര്‍ന്നാണ് ‘പ്രകാശൻ പറക്കട്ടെ’ നിർമിക്കുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ,നിഷാ സാരംഗ്, മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവി എന്നിവരും സിനിമലെത്തുന്നു.
ഷാജി മുകുന്ദ് കലാസംവിധാനം നിർവഹിക്കുന്ന സിനിമയിൽ വിപിന്‍ ഓമശ്ശേരി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. സുജിത് സി എസ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രതിന് രാധാകൃഷ്ണന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. ജൂണ്‍ 17ന് ‘പ്രകാശന് പറക്കട്ടെ’ തിയ്യറ്ററുകളിലെത്തും. അരുൺ ഡി ജോസ് സംവിധാനം ചെയ്ത ‘ജോ & ജോ’യാണ് മാത്യു തോമസിന്റെ ഏറ്റവുമൊടുവിൽ റിലീസായ ചിത്രം.