“ഇത്‌ തുറമുഖമാണ്, ഇവന്മാരെല്ലാം കച്ചറകളാണ്”; നിവിൻ പോളിക്കൊപ്പം രാജീവ് രവിയുടെ ‘തുറമുഖ’മെത്തുന്നു

“ഇത്‌ തുറമുഖമാണ്, ഇവന്മാരെല്ലാം കച്ചറകളാണ്”; നിവിൻ പോളിക്കൊപ്പം രാജീവ് രവിയുടെ ‘തുറമുഖ’മെത്തുന്നു

നിവിൻ പോളി നായകനായെത്തുന്ന രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ  ട്രെയിലര്‍ പുറത്തുവിട്ടു. ഒരുപാട് കാത്തിരിപ്പുകൾക്ക് ശേഷം ‘തുറമുഖം’ ജൂണ്‍ മൂന്നിന്  തിയറ്ററുകളിലെത്തും. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ എന്നിവരും സിനിമയിൽ ശക്തമായ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 1962 കാലഘട്ടം വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇതിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരവും, ഇതിനിടയിലെ തൊഴിലാളിജീവിതങ്ങളുമാണ് ‘തുറമുഖം’ പറയുന്നത്.

ഗോപന്‍ ചിദംബരം തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ‘തുറമുഖ’ത്തിൽ രാജീവ്‌ രവി തന്നെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. കൃഷ്ണ കുമാറും ഷാഹ്ബാസ് അമാനും ചേർന്ന് സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമയിൽ അൻവർ അലി വരികൾ എഴുതിയിരിക്കുന്നു. തെക്കേപ്പാട്ട് ഫിലിംസ്, ക്വീന്‍ മേരി  ഇന്റർനാഷണൽ, പോളിജൂനിയർ പിക്ച്ചേഴ്സ്, കളക്റ്റീവ് ഫേസ് വൺ എന്നീ ബാനറുകളിൽ റിലീസിനെത്തുന്ന ചിത്രം, സുകുമാര്‍ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. 1927 മുതൽ 1953 കാലഘട്ടം വരെയുള്ള കൊച്ചി തുറമുഖത്തിന്റെ കഥ പറയുന്ന സിനിമയിൽ ഗോകുല്‍ ദാസാണ് കലാസംവിധാനമൊരുക്കയിരിക്കുന്നത്.

 

റോണക്‌സ് സേവ്യര്‍ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്ന സിനിമയിൽ സമീറ സനീഷ് വസ്ത്രാലങ്കാരമൊരുക്കുന്നു. ബി. അജിത്കുമാര്‍ എഡിറ്റിംഗ് നിർവഹിക്കുന്നു. മാഫിയ ശശിയാണ് തുറമുഖത്തിലെ സംഘട്ടന രംഗങ്ങളൊരുക്കിയിരിയ്ക്കുന്നത്. ‘മൂത്തോ’ന്റെ സംവിധായക കൂടിയായ നടി ഗീതു മോഹൻദാസാണ് സിനിമയുടെ ടീസറും ട്രെയിലറും ഒരുക്കുന്നത്.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.