പാ രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ ‘ബേബി’യായി ഉര്‍വശി.

പാ രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ ‘ബേബി’യായി ഉര്‍വശി.

നവാഗതനായ സുരേഷ് മാരി രചനയും സംവിധാനവും നിർവഹിച്ച്, നടി ഉര്‍വശി കേന്ദ്രകഥാപാത്രമായി  എത്തുന്ന തമിഴ്  ചിത്രം  ‘ജെ ബേബി’യുടെ ടീസര്‍ പുറത്തിറങ്ങി. അട്ടകത്തി ദിനേശും മാരനും സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. നീലം പ്രൊഡക്ഷന്‍സ്, ഗോള്‍ഡന്‍ റേഷ്യൊ ഫിലിംസ്, ലിറ്റില്‍ റെഡ് കാര്‍ ഫിലിംസ് എന്നീ ബാനറുകളില്‍ എത്തുന്ന ചിത്രം, പാ രഞ്ജിത്താണ് നിര്‍മിക്കുന്നത്. കുടുംബ ചിത്രമായെത്തുന്ന സിനിമയില്‍, ബേബി എന്ന അമ്മ കഥാപാത്രമായാണ് ഉര്‍വശിയെത്തുന്നത്‌.

കവിത ഭാരതി, ജയ മൂര്‍ത്തി, ശേഖര്‍ നാരായണന്‍, ദക്ഷ എന്നിവരും സിനിമയില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഒരമ്മയുടെയും, അവരുടെ രണ്ട്‌ ആണ്‍മക്കളുടെയും കഥ പറയുന്ന ‘ജെ ബേബി’യില്‍ ടോണി ബ്രിട്ടോയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. കബിലന്‍ , ഉമാദേവി, വിവേക് എന്നിവര്‍ ചേര്‍ന്നാണ് ‘ജെ ബേബി’യിലെ ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. ഷണ്‍മുഖം വേലുസാമിയാണ്  സിനിമയുടെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

 

പാ രഞ്ജിത്തിനോടൊപ്പം അഭയാനന്ദ് സിംഗ്, പീയുഷ് സിംഗ്, സൗരഭ് ഗുപ്ത, അദിതി ആനന്ദ് എന്നിവരും ‘ജെ ബേബി’യില്‍ നിര്‍മാതാകളായെത്തുന്നു. രാമു തങ്കരാജ് കലാ സംവിധാനമൊരുക്കുന്ന സിനിമയില്‍ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നത് ഏകന്‍ ഏകാംബരം. നാദിര്‍ഷ സംവിധാനം ചെയ്ത  ‘കേശു ഈ വീടിന്‍റെ നാഥനാ’യിരുന്നു ഉര്‍വശിയുടെ ഏറ്റവും ഒടുവില്‍ റിലീസായ മലയാള ചിത്രം. ജെ ബേബിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പാ രഞ്ജിത്ത് തന്‍റെ ട്വിറ്റെര്‍ പേജിലൂടെ പുറത്ത് വിട്ടിരുന്നു.

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.