കവര്‍ച്ചകള്‍ അവസാനിക്കുന്നില്ല; കൊറിയയില്‍ നിന്നും പുതിയ  മണി ഹെയ്സ്റ്റ് ടീം

കവര്‍ച്ചകള്‍ അവസാനിക്കുന്നില്ല; കൊറിയയില്‍ നിന്നും പുതിയ  മണി ഹെയ്സ്റ്റ് ടീം

ലോകമൊട്ടാകെ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസ് മണി ഹെയ്സ്റ്റ് കൊറിയന്‍ പതിപ്പിലെത്തുന്നു. മണി ഹെയ്സ്റ്റ് കൊറിയ- ജോയ്ന്റ് ഇക്കണോമിക് ഏരിയ എന്നാണ് കൊറിയൻ പതിപ്പിന് നല്‍കിയിരിക്കുന്ന പേര്. നടനും മോഡലും ചലച്ചിത്ര നിർമാതാവുമായ യൂ ജി ടേയാണ്, ലോകമെമ്പാടും ആരാധകരുള്ള പ്രോഫസറിന്റെ വേഷത്തിലെത്തുന്നത്.


സര്‍പ്രൈസ് ഹിറ്റ് സീരിസായ സ്ക്വിഡ് ഗെയിമിലൂടെ  പ്രശസ്തനായ പാർക്ക് ഹേ- സൂവും കൊറിയൻ പതിപ്പിലെത്തുന്നുണ്ട്. സാൽവഡോർ ഡാലി മാസ്കുകൾക്ക് പകരം ഹാഹോ മാസ്കുകളിലായിരിക്കും കൊറിയന്‍  സീരീസ് കഥാപാത്രങ്ങളെത്തുന്നത് . കൊറിയയുടെ സാമ്പത്തിക മേഖല അനുഭവിക്കുന്ന പ്രശ്നങ്ങളെ തുടര്‍ന്നു സാധാരണ ജനങ്ങൾ നേരിടുന്ന  പ്രതിസന്ധികളും, ഇതിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു വൻകൊള്ളയുമാണ്‌ പുതിയ പതിപ്പിന്‍റെ പ്രമേയം.

ജൂൺ 24 മുതൽ സ്ട്രീം ചെയ്ത് തുടങ്ങുന്ന സീരിസിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നേരത്തേ പുറത്ത് വിട്ടിരുന്നു.അൽവാരോ മോർട്ടെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സ്പാനിഷ്   സീരീസ് അഞ്ച് സീസണുകളായാണ് പുറത്തിറങ്ങിയത്. സ്പെയിനില്‍ വേണ്ടത്ര ശ്രദ്ധ നേടാതിരുന്ന സീരിസ് നെറ്റ്ഫ്ലിക്സ്  ഏറ്റെടുക്കുകയായിരുന്നു. പിന്നീട്  വലിയ ജനപ്രീതി നേടിയ മണി ഹെയ്സ്റ്റ്, നെറ്റ്ഫ്ലിക്സിലെ തന്നെ ഏറ്റവും കൂടുതലാളുകള്‍  കണ്ട സീരീസായി മാറുകയായിരുന്നു. സ്പാനിഷ് ഭാഷയിലെത്തിയ  ‘ലാ കാസ ഡി പാപേല്‍’ സീരീസ് മണി ഹെയ്സ്റ്റ് എന്ന പേരിലാണ് നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയത്.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.