ഓടാൻ തയ്യാറെടുത്ത് ഷറഫുദീന്‍. കൂടെ നൈല ഉഷയും.

ഓടാൻ തയ്യാറെടുത്ത് ഷറഫുദീന്‍. കൂടെ നൈല ഉഷയും.

ആന്റണി സോണി സംവിധാനം ചെയ്ത്, ഷറഫുദ്ദീന്‍   കേന്ദ്രകഥാപത്രമായി എത്തുന്ന  ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു .പരോപകാരിയായ പ്രിയന്‍ എന്ന കഥാപത്രമായാണ് ഷറഫുദ്ദീന്‍ ചിത്രത്തില്‍  എത്തുന്നത്‌ . നൈല ഉഷ, അപർണ ദാസ് എന്നിവരും സിനിമയില്‍ ശക്തമായ വേഷങ്ങങ്ങള്‍ അവതരിപ്പിക്കുന്നു. അഭയകുമാർ കെ,അനിൽ കുര്യൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍, ഛായാഗ്രഹണംനിർവ്വഹിക്കുന്നത് പി എൻ ഉണ്ണികൃഷ്ണനാണ്.

ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ,ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നു . വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് ചിത്രം നിർമിക്കുന്നത്. ശബരീഷ് വർമ്മ, വിനായക് ശശികുമാർ, പ്രജീഷ് പ്രേം എന്നിവരുടെ വരികൾക്ക് ലിജിൻ ബാംബിനോ സംഗീതം പകരുന്നു. ജോയൽ കവിയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

റോണക്സ് സേവ്യർ മേക്കപ്പ് നിര്‍വഹിക്കുന്ന ചിത്രത്തില്‍  വസ്ത്രാലങ്കാരം ഒരുക്കുന്നത് സമീറ സനീഷാണ്. ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആർ ജെ. , കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങന്‍ അനാർക്കലി മരക്കാർ   എന്നിവരാണ് സിനിമയില്‍ എത്തുന്ന   മറ്റു താരങ്ങൾ. പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവട്ടത്ത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി സലിം, കല- രാജേഷ് പി വേലായുധൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനീഷ് സി സലിം, കല- രാജേഷ് പി വേലായുധൻ.

 

Spread the love

Related post

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ലെഫ്ടെനെന്റ്‌ റാമിന്‍റെ പ്രണയകഥയുമായി ദുൽഖർ എത്തുന്നു; ‘സീതാരാമം’ ടീസര്‍ റിലീസായി

ദുൽഖർ സൽമാൻ  നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ ടീസര്‍ റിലീസായി. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന…
ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ് കൊട്’ തീയേറ്ററുകളിലേക്ക്

ഒരു ഒന്നൊന്നര കേസുമായി കുഞ്ചാക്കോ ബോബനെത്തുന്നു; ‘ന്നാ താന്‍ കേസ്…

‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’,’കനകം കാമിനി കലഹം’ എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ കുഞ്ചാക്കോ ബോബനെ…
സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍ പോസ്റ്റര്‍ റിലീസായി

സിനിമയില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കി കിംഗ്‌ ഖാന്‍; ‘പത്താ’ന്‍റെ മോഷന്‍…

സിനിമാ ജീവിതത്തില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം പങ്കുവെക്കുന്നതിനിടയില്‍ തന്‍റെ പുതിയ ചിത്രമായ പത്താന്‍റെ മോഷന്‍…

Leave a Reply

Your email address will not be published.