സൗഹൃദത്തിന്റെ കഥയുമായി ടൊവിനോയുടെ ‘ഡിയർ ഫ്രണ്ട്’ ടീസർ

സൗഹൃദത്തിന്റെ കഥയുമായി ടൊവിനോയുടെ ‘ഡിയർ ഫ്രണ്ട്’ ടീസർ

അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന  ‘ഡിയര്‍ ഫ്രണ്ടി’ന്റെ ടീസർ പുറത്തിറങ്ങി. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, അർജുൻ ലാൽ, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ബേസില്‍ ജോസഫും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടോവിനോ ഒരു സംഗീത സംവിധായകനായാണ് ചിത്രത്തിൽ എത്തുന്നത് എന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ  ടീസർ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

 

ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് നിര്‍മ്മാണം. ജസ്റ്റിൻ വര്‍ഗീസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

നടൻ വിനീത് കുമാര്‍ ‘അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിലൂടെയാണ്  ആദ്യമായി സിനിമാ സംവിധായകാനായി എത്തുന്നത്. ഫഹദ് ആയിരുന്നു വിനീതിന്റെ ആദ്യ സംവിധാന സംരഭത്തില്‍ നായകൻ. പഠിപ്പുര എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് വിനീത് സിനിമയിലേക്ക് പ്രവേശിച്ചത്. ‘ഡിയര്‍ ഫ്രണ്ടി’ന്റെ തിരക്കഥാകൃത്തുക്കളായ ഷറഫുവും സുഹാസും മുൻപ് ഒരുമിച്ച മമ്മൂട്ടിയുടെ പുഴു എന്ന ചിത്രം സോണി ലിവിൽ മെയ് 13ന് പ്രദർശനത്തിന് എത്തുകയാണ്.

 

Spread the love

Related post

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു

ലോകത്തിലെ  ആദ്യ സിം​ഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ…

നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന  തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ…
വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ പുതിയ ക്യാരക്ടർ പോസ്റ്റർ എത്തി

വീരേന്ദ്രകുമാറായി സിദ്ദിഖ്; എബ്രിട് ഷൈന്‍റെ നിവിന്‍ പോളി-ആസിഫ് അലി ചിത്രം ‘മഹാവീര്യർ’…

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ്…
നടി അംബിക റാവു അന്തരിച്ചു

നടി അംബിക റാവു അന്തരിച്ചു

കുംബളങ്ങി നൈറ്റ്‌സിലെ ബേബി മോളുടെ അമ്മ വേഷത്തിലൂടെ ശ്രദ്ധനേടിയ, പ്രമുഖ നടിയും അസോസിയേറ്റ് ഡയറക്ടറുമായ അംബിക…

Leave a Reply

Your email address will not be published.