പ്രതീക്ഷകളുമായി ഉലകാനായകന്റെ  ‘വിക്ര’ത്തിലെ ആദ്യ ഗാനം

പ്രതീക്ഷകളുമായി ഉലകാനായകന്റെ ‘വിക്ര’ത്തിലെ ആദ്യ ഗാനം

ഉലകനായകൻ കമല്‍ഹാസന്‍ നായകനായെത്തുന്ന ‘വിക്ര’ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. കമല്‍ഹാസൻ തന്നെ വരികളെഴുതി പാടിയിരിക്കുന്ന ‘പത്തലെ പത്തലെ’യെന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് തമിഴകത്തെ ശ്രദ്ധേയനായ സംഗീത സംവിധായകൻ  അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 3നാണ് റിലീസിനെത്തുന്നത്.

 

വമ്പൻ താരങ്ങള്‍ അണിനിരക്കുന്ന ‘വിക്ര’ത്തിൽ പ്രധാന വേഷങ്ങളിൽ ഫഹദ് ഫാസിലും വിജയ് സേതുപതിയും എത്തുന്നു. ലോകേഷ് കനകരാജ് തന്നെ  തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ഗിരീഷ് ഗംഗാധരനാണ്. ഫഹദിനെ കൂടാതെ മലയാളിതാരങ്ങളായ നരേൻ, കാളിദാസ് ജയറാം,ചെമ്പൻ വിനോദ്, എന്നിവരും ചിത്രത്തിൽ ശക്തമായ കഥപാത്രങ്ങളായി എത്തുന്നു .ആക്ഷൻ ത്രില്ലറായി  എത്തുന്ന  ‘വിക്രം’ , രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് നിർമ്മിക്കുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഫിലോമിന്‍ രാജാണ്.

1986ൽ കമൽഹാസൻ തന്നെ നായകനായ ‘വിക്രം’ എന്ന പേരിൽ ഇറങ്ങിയ ചിത്രവുമായി   ഈ പുതിയ   ചിത്രത്തിന് ബന്ധമുണ്ടോ എന്ന ചർച്ചകളും സിനിമപ്രേമികളുടെ ഇടയിൽ ചൂടുപിടിക്കുന്നുണ്ട്.’മാനഗരം’, ‘കൈതി’, ‘മാസ്റ്റര്‍’ തുടങ്ങിയ വമ്പൻ സിനിമകൾ സംവിധാനം ചെയ്ത ലോകേഷിന്റെ നാലാമത്തെ ചിത്രമാണ് ‘വിക്രം’. സോണി  മ്യൂസിക് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്ന ‘വിക്ര’ത്തിന്റെ ട്രെയിലറും ഓഡിയോയും മെയ്‌ 15 ന് പുറത്തിറങ്ങും.

 

 

 

.

Spread the love

Related post

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

മികച്ച പ്രകടനവുമായി സൗബിന്‍ എത്തുന്നു; ‘ഇലവീഴാപൂഞ്ചിറ’ ട്രെയിലര്‍ റിലീസായി

സൗബിന്‍ ഷാഹിറിനെ നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തെത്തി.…
പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

പൃഥ്വിരാജിന്റെി ‘കടുവ’എത്താന്‍ വൈകും; റിലീസ് തീയതി മാറ്റി

ഷാജി കൈലാസിന്റെ  സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ് ‘കടുവ’. ജൂണ്‍ 30ന് റിലീസ് ചെയ്യുമെന്നു…
മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ: മാവ്റിക്’

മാര്‍വലിനെ മലര്‍ത്തിയടിച്ച് ടോം ക്രൂസ്; കളക്ഷനില്‍ ഒന്നാമനായി ‘ടോപ് ഗൺ:…

ഈ വർഷത്തെ വേള്‍ഡ് വൈഡ് കളക്ഷനിൽ ഒന്നാമതെത്തി ടോം ക്രൂസിന്‍റെ ‘ടോപ് ഗൺ: മാവ്റിക്’ റെക്കോഡിട്ടു.…

Leave a Reply

Your email address will not be published.