ഹൗസ് ഓഫ് ദി ഡ്രാഗൺ ഒഫീഷ്യല്‍ ട്രെയ്ലർ റിലീസ് ചെയ്തു.

ഹൗസ് ഓഫ് ദി ഡ്രാഗൺ ഒഫീഷ്യല്‍ ട്രെയ്ലർ റിലീസ് ചെയ്തു.

ജോർജ് ആർ. ആർ. മാർട്ടിനും റയാൻ. ജെ. കോണ്ടലും ഒന്നിച്ച് നിർ​മിച്ച ഹൗസ് ഓഫ് ദി ഡ്രാ​ഗൺ എന്ന  അമേരിക്കൻ ഫാന്റസി ഡ്രാമ സീരീസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 2011-2019 വർഷങ്ങളിലായി ഇറങ്ങിയ ​ഗെയിം ഓഫ് ത്രോൺസ് എന്ന സീരീസിനെ അടിസ്ഥാനമാക്കിയാണ് ഹൗസ് ഓഫ് ദി ഡ്രാ​ഗൺ ചിത്രീകരിച്ചിട്ടുള്ളത്. ​ഗെയിം ഓഫ് ത്രോൺസിന്റെ എഴുത്തുകാരനായ ജോർജ്. ആർ. മാർട്ടിന്റെ ഫയർ ആൻഡ് ബ്ലഡ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ്  ഈ സീരീസ് നിർമിച്ചിട്ടുള്ളത്. ടാർ​ഗേരിയൻ  കുടുംബത്തിന്റെ അധികാരവാഴ്ചയെപ്പറ്റി  പറയുന്ന ഈ സീരീസ്, ​ഗെയിം ഓഫ് ത്രോൺസിന് 200 വർഷം മുൻപത്തെ കഥയാണ്.

പാടി കൻസിഡൈൻ, മാറ്റ് സ്മിത്ത്, എമ്മ ഡാഴ്സി എന്നിവരാണ് ഹൗസ് ഓഫ് ദി ഡ്രാ​ഗണില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മില്ലി അൽകോക്ക്, ഒലീവിയ കുക്ക്, എമിലി കാരെ, സ്റ്റീവ് തൗസെയ്ന്റ്  എന്നീവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ​സം​ഗീത സംവിധായകനായ റാമിൻ ജവാദിയുടെ തിരിച്ചു വരവ് കൂടിയാണ് ഈ സീരീസ്. ​ഗെയിം ഓഫ് ത്രോൺസിനു വേണ്ടി സം​ഗീതം നിർമിച്ചതും ഇദ്ദേഹം തന്നെയായുരുന്നു.

ആ​ഗസ്ത് 21 നാണ് ​ഹൗസ് ഓഫ് ഡ്രാ​ഗൺ റിലീസ് ചെയ്യുന്നത്.  ഹൗസ് ഓഫ് ദി ഡ്രാഗണിന്‍റെ ആദ്യ സീസണിൽ 10 എപ്പിസോഡുകളാണ് ഉണ്ടാവുക

Spread the love

Related post

ആരാധകരെ ഞെട്ടിച്ച് HBO; തിരിച്ചുവരവിന് ഒരുങ്ങി ജോണ്‍ സ്നോ

ആരാധകരെ ഞെട്ടിച്ച് HBO; തിരിച്ചുവരവിന് ഒരുങ്ങി ജോണ്‍ സ്നോ

ലോകമെമ്പാടും ആരാധകരെ സൃഷ്ട്ടിച്ച്, ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ റെക്കോഡിട്ട അമേരിക്കൻ ഫാന്റസി ഡ്രാമ സീരീസാണ് ‘ഗെയിം…

Leave a Reply

Your email address will not be published.