തിയേറ്ററിൽ മാത്രമല്ല, ഡിക്യു ആഘോഷം ഇനി നെറ്റ്ഫ്ലിക്സിലും; ദുൽഖറിന്റെ ആദ്യ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ ടീസർ

തിയേറ്ററിൽ മാത്രമല്ല, ഡിക്യു ആഘോഷം ഇനി നെറ്റ്ഫ്ലിക്സിലും; ദുൽഖറിന്റെ ആദ്യ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്’ ടീസർ

ദുൽഖർ സൽമാന്റെ ആദ്യ വെബ് സീരീസ് ‘ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സിന്റെ ടീസർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ ഒരു പൊലീസ് ഉദ്യോഗസ്ഥനായവും സീരിസീൽ എത്തുക. നെറ്റ്ഫ്ലിക്സിലൂടെ സീരീസ് ഉടൻ സ്ട്രീമിങ്ങ് ആരംഭിക്കും.

രാജ് കുമാർ റാവു, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സുമൻ കുമാർ എന്നിവരും സീരീസിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 90കളിലെ കാലഘട്ടമാണ് കഥയുടെ പശ്ചാത്തലം. റൊമാൻസ്, ക്രൈം, ഹ്യൂമർ എന്നിവയെല്ലാം നിറഞ്ഞ ഒരു പാക്കേജ് ആണ് ‘ഗൺസ് ആൻഡ് ഗുലാബ്സ്’ എന്നാണ് റിപ്പോർട്ട്. ഫാമിലിമാൻ എന്ന ഇന്ത്യയിലെ ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജ് ആൻഡ് ഡികെയുടെ പുതിയ പ്രൊജക്റ്റാണ് ഈ സീരീസ്.

നിലവിൽ ബാൽകി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ഛുപ്’ ആണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബാല്‍ക്കിയും രാജ സെന്നും റിഷി വിര്‍മാനിയും ചേര്‍ന്നാണ് സിനിമ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് വിശാല്‍ സിന്‍ഹ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.