‘നാട്ടുപപ്പടം’; മണികണ്ഠന്‍ അയ്യപ്പയുടെ ഈണത്തില്‍ ‘പല്ലൊട്ടി’യിലെ ഗാനമെത്തി

‘നാട്ടുപപ്പടം’; മണികണ്ഠന്‍ അയ്യപ്പയുടെ ഈണത്തില്‍ ‘പല്ലൊട്ടി’യിലെ ഗാനമെത്തി

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്. ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നാട്ടുപപ്പടം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്നിരിക്കുന്ന ഗാനത്തിന്‍റെ ആലാപനം ദേവിക രമേശ് ആണ്.

വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന്‍ ഫിലിം പ്രൊഡക്ഷന്‍റെ ബാനറില്‍ സംവിധായകന്‍ സാജിദ് യഹിയയാണ്. തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൌഹൃദത്തിന്‍റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്‍മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളില്‍ പെട്ടിക്കടകളില്‍ സുലഭമായിരുന്ന ഒരുതരം മിഠായിയുടെ പേരാണ് സിനിമയ്ക്ക്.

ജിതിന്‍ രാജ് തന്നെ സംവിധാനം ചെയ്‍ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തിന്‍റെ സിനിമാരൂപമാണ് പല്ലൊട്ടി. ദീപക് വാസന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസ്, എഡിറ്റിംഗ് രോഹിത്ത് വി എസ് വാര്യത്ത്, സംഗീതം, പശ്ചാത്തല സംഗീതം മണികണ്ഠന്‍ അയ്യപ്പ.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.