മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ ‘ഈശോ’ പറഞ്ഞേക്കുന്നേ; സസ്പെൻസ് നിറച്ച് ട്രെയിലർ

മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ ‘ഈശോ’ പറഞ്ഞേക്കുന്നേ; സസ്പെൻസ് നിറച്ച് ട്രെയിലർ

യസൂര്യ ചിത്രം ‘ഈശോ’യുടെ ട്രെയിലർ പുറത്തുവിട്ടു. സസ്പെൻസും നി​ഗൂഢതയും നിറച്ചാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ജയസൂര്യയെ ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ ചിത്രത്തിൽ കാണാനാകും എന്നാണ് ട്രെയിലർ നൽകുന്ന സൂചന. നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 5ന് സോണി ലിവിലൂടെ റിലീസ് ചെയ്യും.

അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ ഈശോയുടെ റിലീസ് ഒടിടിയിൽ ആയിരിക്കുമെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെ സെപ്റ്റംബർ 14നാണ് റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.  ‘ക്ലീന്‍’ യു സർട്ടിഫിക്ക് ലഭിച്ചിരിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ തുടങ്ങിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രഖ്യാപന വേളയിൽ ചിത്രത്തിന്റെ പേരിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ക്രിസ്‍ത്യന്‍ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ പേര് എന്നായിരുന്നു ഒരു വിഭാ​ഗത്തിന്റെ ആരോപണം.ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. നാദിർഷ തന്നെയാണ് സംഗീത സംവിധാനം. എൻ എം ബാദുഷാ, ബിനു സെബാസ്റ്റ്യൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.