“തൊണ്ണൂറുകളിലെ കുട്ടിക്കാലവും നൊസ്റ്റാൾജിയയും”; സൗഹൃദത്തിന്റെ കഥയുമായി ‘പല്ലൊട്ടി 90 സ് കിഡ്സ്‌’, ടീസർ പുറത്തുവിട്ടു

“തൊണ്ണൂറുകളിലെ കുട്ടിക്കാലവും നൊസ്റ്റാൾജിയയും”; സൗഹൃദത്തിന്റെ കഥയുമായി ‘പല്ലൊട്ടി 90 സ് കിഡ്സ്‌’, ടീസർ പുറത്തുവിട്ടു

തൊണ്ണൂറുകളിൽ ജനിച്ചവരുടെ കുട്ടിക്കാലം ഓർമ്മിപ്പിച്ച് കൊണ്ട് പല്ലൊട്ടി 90 സ് കിഡ്സിന്റെ ടീസർ പുറത്തുവിട്ടു. അർജുൻ അശോകനും, ബാലു വർഗീസും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് പല്ലൊട്ടി 90 സ് കിഡ്സ്‌. സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറിൽ നിന്ന് മനസിലാവുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ രാജാണ്. നടനും സംവിധായകനുമായി സാജിദ് യഹിയ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജിതിൻ രാജ് തന്നെയാണ്.

സിനിമ പ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.  അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരെ കൂടാതെ മാസ്റ്റർ ഡാവിഞ്ചി, മാസ്റ്റർ നീരജ് കൃഷ്ണ, മാസ്റ്റർ ആദിഷ് പ്രവീൺ, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ, ദിനേശ് പ്രഭാകർ, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യൻ, തങ്കം, ഉമ,  ഫൈസൽ അലി, എബു വലയം അലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപക് വാസനാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.

ഛായാഗ്രഹണം – ഷാരോൺ ശ്രീനിവാസ്, എഡിറ്റർ – രോഹിത് വി എസ് വാരിയത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജേക്കബ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈൻ – ബംഗ്ലാൻ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, പ്രോജക്ട് ഡിസൈനർ – ബാദുഷ എൻ എം, വരികൾ – സുഹൈൽ എം കോയ.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.