‘ശരിക്കും നിന്നെ കാണാൻ ഭം​ഗിയുണ്ടായിരുന്നേൽ അടിപൊളിയായേനെ’; രസിപ്പിച്ച് ‘പീസ്’ ട്രെയിലർ 2

‘ശരിക്കും നിന്നെ കാണാൻ ഭം​ഗിയുണ്ടായിരുന്നേൽ അടിപൊളിയായേനെ’; രസിപ്പിച്ച് ‘പീസ്’ ട്രെയിലർ 2

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ സംവിധാനം ചെയ്ത പീസ് എന്ന ചിത്രത്തിലെ ​രണ്ടാം ട്രെയിലർ പുറത്തുവിട്ടു. ഏറെ രസകരമായ രീതിയിലാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ജോജുവും ആശാശരത്തും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്. ചിത്രം ഓ​ഗസ്റ്റ് 26ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട് സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് പീസ്. നവാഗതനായ സൻഫീർ. കെ കഥയും സംവിധാനവും നിർവ്വഹിച്ച സിനിമ 80 ദിവസങ്ങൾ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചത്. അടുത്തിടെ ചിത്രത്തിന്‍റേതായി പുറത്തുവന്ന ‘കള്ളത്തരം’ പാട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ജോജു ജോർജ്ജാണ് ​ഗാനം ആലപിച്ചത്. ദിനു മോഹൻ എഴുതിയ പാട്ടിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ സൻഫീറും സംഗീത സംവിധായകനായ ജുബൈർ മുഹമ്മദും ചേർന്നാണ്.

സ്ക്രിപ്റ്റ് ഡോക്ടർ പിക്ച്ചേഴ്സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും ബാനറിൽ ദയാപരൻ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്‍വര്‍ അലി, വിനായക് ശശികുമാര്‍, സന്‍ഫീര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ജുബൈര്‍ മുഹമ്മദ്. വിനീത് ശ്രീനിവാസനും ഷഹബാസ് അമനും പാടിയിരിക്കുന്നു. ഛായാഗ്രഹണം ഷമീര്‍ ജിബ്രാന്‍.

Spread the love

Related post

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍ ഖാന്‍; പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചു

‘ലാല്‍ സിംഗ് ഛദ്ദ’യ്ക്ക് ശേഷം സ്പാനിഷ് ചിത്രത്തിന്റെ റീമേക്കുമായി ആമിര്‍…

ബോളിവുഡ് താരം ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’. ടോം…
പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

പ്രണയ ചിത്രങ്ങൾക്കൊരു ബ്രേക്ക്, ഇനി അൽപം ആക്ഷനാകാം; ദുല്‍ഖറിന്റെ ‘കിംഗ്…

ദുൽഖർ സൽമാന്റെ പുതിയ അടുത്ത മലയാള ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ചിത്രീകരണം തുടങ്ങി. മലയാളത്തിന്റെ…
ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലിയുടെ ‘കാസർഗോൾഡ്’ ചിത്രീകരണം തുടങ്ങി

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ, ദീപക് പറമ്പോൾ, മാളവിക , ശ്രീനാഥ്, ശ്രീരഞ്ജിനി…

Leave a Reply

Your email address will not be published.