‘മൂന്ന് വര്‍ഷത്തിന് ശേഷം ‘റാം’ ഇന്ന് തുടങ്ങും’; പ്രേക്ഷക പിന്തുണ വേണമെന്ന് ജീത്തു ജോസഫ്

‘മൂന്ന് വര്‍ഷത്തിന് ശേഷം ‘റാം’ ഇന്ന് തുടങ്ങും’; പ്രേക്ഷക പിന്തുണ വേണമെന്ന് ജീത്തു ജോസഫ്

മോഹൻലാൽ-ജീത്തു ജോസഫ് വിജയ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന റാമിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സിനിമ വീണ്ടും തുടങ്ങുന്നത്. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ പ്രാർത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം കുറിച്ചു.


‘ദൃശ്യം 2’, ‘ട്വൽത്ത് മാൻ’ എന്നീ സിനിമകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. സിനിമ രണ്ട് ഭാഗങ്ങളിലായിരിക്കും ഒരുങ്ങുക എന്ന് അഭ്യൂഹങ്ങളുണ്ട്. ഒന്നിലധികം ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നതിനാൽ ഒരു വലിയ പാൻ ഇന്ത്യൻ താരം സിനിമയുടെ ഭാഗമാകും എന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരുന്നു.

തെന്നിന്ത്യൻ താരം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. ‘ഹേയ് ജൂഡി’നു ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.ഇന്ദ്രജിത്ത് സുകുമാരൻ, സായ് കുമാർ, ദുർഗ കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ആന്റണി പെരുമ്പാവൂർ, രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.