ധ്യാൻ ശ്രീനിവാസന്റെ ‘പാപ്പരാസികൾ’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

ധ്യാൻ ശ്രീനിവാസന്റെ ‘പാപ്പരാസികൾ’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

ധ്യാൻ ശ്രീനിവാസൻ നായകനായിഎത്തുന്ന പുതിയ ചിത്രം പാപ്പരാസികളുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ നടി ഐശ്വര്യ മേനോനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. മുനാസ് മുഹമ്മദാണ് ചിത്രം സംവിധാനംചെയ്യുന്നത് . ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ മുനാസ് മുഹമ്മദ് തന്നെയാണ്. വർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ശ്രീജിത്ത് വർമ്മയാണ്.

ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, ഐശ്വര്യ മേനോൻ എന്നിവരെ കൂടാതെ ഭഗത് മാനുവൽ, ജാഫർ ഇടുക്കി, ഫഹദ് മൈമൂൺ, ശ്രീജിത്ത് വർമ്മ, ഇന്നസെന്റ്, ടി ജി രവി, നിർമൽ പാലാഴി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രാഹുൽ സി വിമലയാണ്. ‘ഒരു മെക്സിക്കൻ അപാരത’, ‘ഗാംബ്ലർ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ മണികണ്ഠൻ അയ്യപ്പായാണ് ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൻറെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് ബികെ ഹരിനാരായണനും ജ്യോതിഷ് കാശിയും ചേർന്നാണ്.

അതേസമയം ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം ത്രയം റിലീസിന് ഒരുങ്ങുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സഞ്ജിത്ത് ചന്ദ്രസേനനാണ്. ത്രയം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ട്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. അരുൺ കെ ​ഗോപിനാഥ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വർഗീസ്, നിരഞ്ജ് രാജു, ചന്തുനാഥ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂർണമായും രാത്രി സമയത്ത് ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രമാണ് ത്രയം.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.