മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ ‘ആവാസവ്യൂഹം’ നാളെ സോണി ലൈവിൽ

മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ ‘ആവാസവ്യൂഹം’ നാളെ സോണി ലൈവിൽ

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങള്‍ നേടിയ ആവാസവ്യൂഹം ഒടിടി റിലീസിന്. കൃഷാന്ദ് ആര്‍ കെ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രമുഖ പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെ ഓഗസ്റ്റ് നാലിന് പ്രേക്ഷകരിലേക്ക് എത്തുന്നു.

ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം എന്നാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ആവാസവ്യൂഹത്തെ വിലയിരുത്തിയത്. ‘ഭൂമുഖത്തെ ജീവജാലങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്കരിക്കുന്ന ചിത്രം. നർമരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം’, എന്നായിരുന്നു ജൂറിയുടെ വാക്കുകള്‍.

പ്രകൃതിയുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും അവയിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് കൃഷാന്ദ് ആവാസവ്യൂഹം തയ്യാറാക്കിയിരിക്കുന്നത്. ഒരു ഡോക്യുമെന്ററിയെന്നോണം തുടങ്ങി ഫാന്റസിയുടെ പുതിയ ഉയരങ്ങൾ തേടുകയാണ് ചിത്രം. പരിഷ്കൃത മനുഷ്യരുടെ മുഖ്യധാരാ സമൂഹം ചെയ്തു കൂട്ടുന്ന അസംബന്ധങ്ങളും ക്രൂരതകളും നർമത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചുകൊണ്ട് ഒരു പരീക്ഷണാത്മക ചിത്രത്തിന്റെ അടിത്തറയൊരുക്കിയ രചനാ മികവിനാണ് മികച്ച തിരക്കഥക്കുള്ള പുരസ്കാരം കൃഷാന്ദിനെ തേടിയെത്തിയത്. മലയാള സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്നതെന്ന് ഇതിനകം പേരെടുത്ത ഒടിടി പ്ലാറ്റ്‍ഫോം ആണ് സോണി ലിവ്. ചുരുളിയും ഭൂതകാലവുമൊക്കെയുള്ള അവരുടെ മലയാളം ലൈബ്രറിയിലേക്ക് അവസാനം എത്തുന്ന ചിത്രമാണ് ആവാസവ്യൂഹം.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.