ഭാവനയുടെ മലയാളത്തിലേക്കുള്ള റീ എൻട്രി; ഷറഫുദിനൊപ്പമുള്ള ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പുരോഗമിക്കുന്നു

ഭാവനയുടെ മലയാളത്തിലേക്കുള്ള റീ എൻട്രി; ഷറഫുദിനൊപ്പമുള്ള ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രീകരണം പുരോഗമിക്കുന്നു

ഒരിടവേളയ്ക്ക് ശേഷം ഭാവന നായികയായെത്തുന്ന മലയാള ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. അതിനിടയിൽ പുറത്തു വന്ന ചില ഷൂട്ടിങ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.


ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിംഗും, സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രം നവംബര്‍ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.


ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.