‘ഏജന്റ് ടീന’ അടുത്ത മിഷനുമായി മമ്മുട്ടിക്കൊപ്പം; ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ  ശ്രദ്ധേയ വേഷത്തിൽ

‘ഏജന്റ് ടീന’ അടുത്ത മിഷനുമായി മമ്മുട്ടിക്കൊപ്പം; ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനായ ‘വിക്രം’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു ‘ഏജന്റ് ടീന’. തമിഴ് നടി വാസന്തിയാണ് ‘ടീന’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.ചിത്രത്തിലെ ഏജന്റ് ടീന എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. അടുത്തതായിതാരം മമ്മൂട്ടിയോടൊപ്പമാണ് അഭിനയിക്കുന്നത്.ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം വാസന്തിയും അഭിനയിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള വാസന്തിയുടെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.


മോഹന്‍ലാല്‍ നായകനായെത്തിയ ‘ആറാട്ടി’നു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി എത്തുക .സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത് . പ്രശസ്ത തെന്നിന്ത്യൻ താരം വിനയ് റായ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.കൂടാതെ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങി മറ്റു നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ചിത്രം ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് എന്ന് ബി ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫൈസ് സിദ്ദിഖ് ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ് ആണ് സംഗീതം നിർവഹിക്കുന്നത്.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.