‘കണ്ടന്റിനേക്കാള്‍ പ്രാധാന്യം താരമൂല്യത്തിന്’; നെറ്റ്ഫ്ളിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ താരങ്ങള്‍ക്ക് പിന്നാലെയെന്ന് പാ രഞ്ജിത്ത്

‘കണ്ടന്റിനേക്കാള്‍ പ്രാധാന്യം താരമൂല്യത്തിന്’; നെറ്റ്ഫ്ളിക്സ് അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ താരങ്ങള്‍ക്ക് പിന്നാലെയെന്ന് പാ രഞ്ജിത്ത്

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മികച്ച കണ്ടന്റിനേക്കാള്‍ താരമൂല്യത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന് സംവിധായകന്‍ പാ രഞ്ജിത്ത്. നെറ്റ്ഫ്ളിക്സ് പോലുള്ള മുന്‍ നിര ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഗുണനിലവാരമുള്ള ഉള്ളടക്കം വാങ്ങുന്നുണ്ടെങ്കിലും കാലക്രമേണ സ്റ്റാര്‍ വാല്യൂ ഉള്ള പ്രൊജക്റ്റുകളിലേക്ക് പോയിയെന്ന് സംവിധായകന്‍ അഭിപ്രായപ്പെട്ടു. നിര്‍മ്മാതാക്കളെക്കാള്‍ കൂടുതലായി ഒടിടി തിരക്കഥയില്‍ ഇടപെടുന്നതായും നിര്‍മ്മാതാക്കളില്‍ വലിയ സമ്മര്‍ദം ചെലുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


‘നെറ്റ്ഫ്ളിക്സ് പോലും ഗുണനിലവാരമുള്ള ഉള്ളടക്കം വാങ്ങുന്നുണ്ടെങ്കിലും കാലക്രമേണ അവര്‍ സ്റ്റാര്‍ വാല്യൂ ഉള്ള പ്രൊജക്റ്റുകളിലേക്ക് പോയി. ഇപ്പോള്‍, സ്റ്റാര്‍ വാല്യൂ ഇല്ലാത്ത ഒന്നും വാങ്ങാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അവര്‍ വ്യക്തമായി പറയുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ധാരാളം ആവശ്യങ്ങളോടെയാണ് വരുന്നത്, അവരുടെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായ എന്തെങ്കിലും വേണം. അവര്‍ തിരക്കഥയില്‍ ഇടപെടുന്നു. പ്രൊഡക്ഷന്‍ കമ്പനികളേക്കാള്‍, ഒടിടികള്‍ നിര്‍മ്മാതാക്കളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു’ പാ രഞ്ജിത്ത് വ്യക്തമാക്കി.

വിക്രം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ചിയാന്‍ 61’ ആണ് പാ രഞ്ജിത്തിന് സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ആഗസ്റ്റ് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 19 ആം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കി വമ്പന്‍ സ്‌കെയിലില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ചിയാന്‍ 61’. തമിഴിനൊപ്പം ഹിന്ദിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുക.

Spread the love

Related post

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍?  രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

‘ബീസ്റ്റി’ന്‍റെ പരാജയം മറികടക്കുമോ നെല്‍സണ്‍? രജനിയുടെ ‘ജയിലറി’ന് ചെന്നൈയില്‍ തുടക്കം

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളാണ് നെല്‍സണ്‍ ദിലീപ്കുമാര്‍. അരങ്ങേറ്റ ചിത്രമായ കോലമാവ് കോകിലയിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട…
‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

‘മൈന്‍റില്‍ പൈന്‍റിത്’; ജിയോ ബേബി ചിത്രത്തിലെ പാട്ടെത്തി

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കു ശേഷം ജിയോ ബേബി…
നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യയുടെ ‘താങ്ക്യു’ ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

നാഗ ചൈതന്യ നായകനായി ഏറ്റവും ഒടുവില്‍ പ്രദ്രശനത്തിന് എത്തിയ ചിത്രമാണ് ‘താങ്ക്യു’. ജൂലൈ 22ന് ആണ്…

Leave a Reply

Your email address will not be published.